Image

ഓടുന്ന കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ തള്ളിയിട്ട് ഹോളിവുഡ് താരം, വീഡിയോ

Published on 18 November, 2017
ഓടുന്ന കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ തള്ളിയിട്ട് ഹോളിവുഡ് താരം, വീഡിയോ

ബോളിവുഡിനൊപ്പം ഹോളിവുഡിലും താരമാണ് പ്രിയങ്ക ചോപ്ര. താരം വേഷമിട്ട ക്വാന്റികോ പരമ്പരയിലെ മറ്റ് താരങ്ങളുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

‘ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും’ പ്രിയങ്കയെ തളളിത്താഴെ ഇടാന്‍ ശ്രമിക്കുന്ന റസല്‍ ടോവിയെയാണ് വീഡിയോയില്‍ കാണുന്നത്. ഇത് ചെയ്യരുതെന്ന് നിലവിളിക്കുന്ന പ്രിയങ്കയേയും കാണാം. സംഗതി സീരിയസല്ലെന്ന് മാത്രം.

പ്രിയങ്കയെ റസല്‍ തള്ളിയിടുന്നതും അരുതെന്ന് പ്രിയങ്ക പറയുന്നതുമാണ് വീഡിയോ. പക്ഷെ വീണതിന് ശേഷവും ചിരിക്കുന്ന പ്രിയങ്കയുടെ ശബ്ദവും കേള്‍ക്കാം. പിന്നെയാണ് വീഡിയോയ്ക്കു പിന്നിലെ രഹസ്യം പുറത്താകുന്നത്. യഥാര്‍ത്ഥത്തില്‍ കാര്‍ ആയിരുന്നില്ല നീങ്ങിയിരുന്നത്. കാറിന് വശത്തായുളള സ്‌ക്രീനിലെ ദൃശ്യമാണ് നീങ്ങുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക