Image

ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ മിസ് വേള്‍ഡ്, നേട്ടം 17 വര്‍ഷത്തിനുശേഷം

Published on 18 November, 2017
ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ മിസ് വേള്‍ഡ്, നേട്ടം 17 വര്‍ഷത്തിനുശേഷം

മുംബൈ: 17 വര്‍ഷത്തിനുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. ഹരിയാനയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി മാനുഷി ചില്ലര്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തിലാണ് 117 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്. 

മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ് റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍നിന്നുള്ള സ്‌റ്റെഫാനി ഹില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി പ്യൂര്‍ട്ടോറിക്കയില്‍നിന്നുള്ള സ്‌റ്റെഫാനി ഡെല്‍ വാലെ മാനുഷിയെ കിരീടമണിയിച്ചു.

ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യന്‍ വനിതയാണ് മാനുഷി ചില്ലര്‍. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് ഇതിനു മുന്പ് ഇന്ത്യയില്‍നിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക