Image

ഓസ്‌ട്രേലിയയില്‍ ജനറല്‍ നഴ്‌സുമാര്‍ക്ക് പുതിയ ഡിപ്ലോമ കോഴ്‌സ്

Published on 18 November, 2017
ഓസ്‌ട്രേലിയയില്‍ ജനറല്‍ നഴ്‌സുമാര്‍ക്ക് പുതിയ ഡിപ്ലോമ കോഴ്‌സ്

മെല്‍ബണ്‍: ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി (ഏചങ) പാസായ കുട്ടികള്‍ക്ക് ഓസ്‌ട്രേലിയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ നഴ്‌സിംഗ് അതോറിറ്റി പുതിയ ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചു. ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇന്‍ നഴ്‌സിംഗ് പാസാകുന്ന ജനറല്‍ നഴ്‌സുമാര്‍ക്ക് കോഴ്‌സിനെ തുടര്‍ന്നു അഡാപ്‌റ്റേഷനും പൂര്‍ത്തിയാക്കിയാല്‍ ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ ലഭിക്കും. 

മെല്‍ബണിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മാനേജ്‌മെന്റിന് (കഒങ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇന്‍ നഴ്‌സിംഗ് നടത്താന്‍ അനുമതി ലഭിച്ചതിലൂടെ ഓസ്‌ട്രേലിയില്‍ വരാതെ തന്നെ ഓണ്‍ലൈനിലൂടെ ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിനു പുറമെ കഒങ ന്റെ കൊച്ചി കേന്ദ്രത്തില്‍ നിന്നും പ്രത്യേക ഇംഗ്ലീഷ് പരിശീലനവും ലഭിക്കും. വലിയ സാന്പത്തിക ബാധ്യത ഇല്ലാതെ തന്നെ ജനറല്‍ നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയില്‍ കുടിയേറാന്‍ അവസരം ലഭിക്കുന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന സവിശേഷത.

നിലവില്‍ ബിഎസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്കു മാത്രമേ അഡാപ്‌റ്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ ലഭിക്കുമായിരുന്നുള്ളു. പുതിയ സാഹചര്യം കേരളത്തിലെ ആയിരക്കണക്കിന് ജനറല്‍ നഴ്‌സിംഗ് പാസായ നഴ്‌സുമാര്‍ക്ക് ഗുണകരമാകും.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക