Image

ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായെന്ന അവകാശവാദവുമായി ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞന്‍

Published on 18 November, 2017
 ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായെന്ന അവകാശവാദവുമായി ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞന്‍

ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസത്രക്രിയ വിജയകരമെന്ന്‌ റിപ്പോര്‍ട്ട്‌. ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞനായ സെര്‍ജിയോ കാനവെരോയാണ്‌ ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തിയത്‌.

ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ ഷ്യോപിങ്‌ റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയതെന്നും ഇത്‌ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും `ദി ടെലിഗ്രാഫും' റിപ്പോര്‍ട്ട്‌ ചെയ്‌തു.

18 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയാണ്‌ വിജയകരമായി പൂര്‍ത്തിയായതെന്നും, രണ്ട്‌ ആളുകളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ്‌ കാനവെരോയുടെ അവകാശവാദം. ഡോ ഷ്യോപിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുരങ്ങന്റെ തലമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായിരുന്നു.


ശസ്‌ത്രക്രിയക്ക്‌ ശേഷം നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനം ശസ്‌ത്രക്രിയ വിജയിച്ചതിന്‌ തെളിവാണെന്നും കാനവെരോ അവകാശപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക