Image

കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Published on 19 November, 2017
കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകന്‌ നേരെ പട്ടാപ്പകല്‍ ആക്രമണം. സിപിഐഎം തൂങ്ങാംപാറ ബ്രാഞ്ച്‌ കമ്മിറ്റി അംഗവും, ദേശാഭിമാനി ഏജന്റുമായ ശശി കുമാറിനെയാണ്‌ ആക്രമികള്‍ വെട്ടിയത്‌. പത്രക്കെട്ടുമായി രാവിലെ 6.30ഓടെ ബൈക്കില്‍ പോകുകായിരുന്ന ശശി കുമാറിനെ രണ്ടംഗസംഘം ചവിട്ടി വീഴുത്തുകയായിരുന്നു. തുടര്‍ന്ന്‌ വടിവാളുമായി അക്രമിസംഘം കുമാറിനെ ഓടിച്ചു വെട്ടുകയായിരുന്നു. കാട്ടാക്കട ബസ്റ്റാന്‍ഡിന്‌ സമീപത്താണ്‌ സംഭവം നടന്നത്‌.

ആളുകളെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്‌ഡിപിഐ-സിപിഐഎം സംഘര്‍ഷം തുടരുന്നുണ്ട്‌. ഇതിന്റെ തുടര്‍ച്ചായിട്ടായാണ്‌ അക്രമമെന്ന്‌ കാട്ടാക്കട പൊലീസ്‌ പറഞ്ഞു. സംഭവത്തിന്‌ പിന്നില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരെന്ന്‌ സിപിഐഎം ആരോപിച്ചു.

അക്രമത്തില്‍ പരിക്കേറ്റ കുമാറിനെ നെയ്യാറ്റിന്‍കര താലൂക്ക്‌ ആശുപച്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രി ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന്‌ നേരെ ആക്രമമുണ്ടായിരുന്നു. ഇതോടെയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമുണ്ടായത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക