Image

ആര്‍ഭാടം കാണിക്കാന്‍ വിവാഹചടങ്ങില്‍ വെടിയുതിര്‍ത്തു ; പഞ്ചാബില്‍ എട്ട്‌ വയസുകാരന്‍ കൊല്ലപ്പെട്ടു

Published on 20 November, 2017
ആര്‍ഭാടം കാണിക്കാന്‍ വിവാഹചടങ്ങില്‍ വെടിയുതിര്‍ത്തു ; പഞ്ചാബില്‍ എട്ട്‌ വയസുകാരന്‍ കൊല്ലപ്പെട്ടു


ചണ്ഡിഗഢ്‌ : ആര്‍ഭാടം കാണിക്കാന്‍ കല്യാണച്ചടങ്ങിനിടെ വെടിയുതിര്‍ക്കുന്നതിനിടയില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫരീദ്‌കോട്ട്‌ ജില്ലയിലെ കോട്‌കാപൂര നഗറിലാണ്‌ കല്യാണച്ചടങ്ങിനിടെ ഉണ്ടായ വെടിയുതിര്‍ക്കലില്‍ വിക്രംജിത്‌ സിംങ്‌ എന്ന രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി ദാരുണമായി മരിച്ചത്‌. . മൂന്നാം ക്ലാസുകാരനായ മറ്റൊരു വിദ്യാര്‍ഥിക്കും വെടിയേറ്റിട്ടുണ്ട്‌. കമ്രീംബ്രാറെന്ന വിദ്യാര്‍ഥിയെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

32 റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു വെടിവെപ്പ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ വരന്റെ അമ്മാവനായ ബല്‍വീന്ദര്‍ സിംഗിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 304, 336 വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. 'തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ്‌ ഇത്‌. വിവാഹ വീടുകളില്‍ വെടിയുതിര്‍ത്തുകൊണ്ടുള്ള ആഘോഷം നടത്തരുതെന്ന്‌ കൃത്യമായ നിര്‍ദേശം ഞങ്ങള്‍ നല്‍കിയതാണ്‌. പക്ഷേ പലരും അത്‌ പാലിക്കുന്നില്ലെന്ന്‌ ഫരീദ്‌കോട്ട്‌ സീനിയര്‍ പൊലീസ്‌ സൂപ്രണ്ട്‌ ഡോ. നാനക്‌ സിങ്‌ പറഞ്ഞു.

ചടങ്ങിനിടെ വെടിയുതിര്‍ത്ത വരന്റെ അമ്മാവനായ ബല്‍വീന്ദര്‍ സിങ്ങിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. 32 ബോര്‍ റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വെടിവെച്ചത്‌. സെക്ഷന്‍ 304, 336 വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.

അതേസമയം പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥനായ ചരണ്‍ജീത്‌ കൗര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക