Image

തീയേറ്ററുകളിലെ ദേശീയ ഗാനം; സുപ്രീം കോടതിയുടെ നിരീക്ഷണത്തിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത്‌

Published on 20 November, 2017
തീയേറ്ററുകളിലെ ദേശീയ ഗാനം; സുപ്രീം കോടതിയുടെ നിരീക്ഷണത്തിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത്‌

സുപ്രീം കോടതിയുടെ നിരീക്ഷണത്തിനെതിരെ ബിജെപി മന്ത്രി രംഗത്ത്‌. സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ്‌ നില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീര്‍ത്തും തെറ്റാണെന്ന വാദവുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇത്‌ മൂലം ആളുകള്‍ എഴുന്നേറ്റ്‌ നില്‍ക്കാതിരിക്കല്ലെന്നും പരീക്കര്‍ പറഞ്ഞു.

ഗോമാന്ദക്‌ ബാല ശിക്ഷ പരിക്ഷിതില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍. എഴുന്നേറ്റ്‌ നില്‍ക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ ജനങ്ങളാണ്‌. അവിടെ കോടതി വിധിക്ക്‌ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കുക എന്നത്‌ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്കിടയില്‍ ഈ ഉത്തരവില്‍ ആശ!യക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌


ഉത്തരവിന്‍റെ ഗുണങ്ങള്‍ സംബന്ധിച്ചുള്ള വാദങ്ങളിലേക്ക്‌ പോവാന്‍ തനിക്കാഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്‍റെ കാഴ്‌ചപ്പാടില്‍ തികച്ചും തെറ്റായ കോടതി വിധിയാണിത്‌. ഭാരത ത്തിന്‍റെ മൂല്യങ്ങളെ എല്ലാ പൗരന്‍മാരും മനസ്സിലാക്കാണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക