Image

പ്രിയ രഞ്‌ജന്‍ ദാസ്‌ മുന്‍ഷി അന്തരിച്ചു

Published on 20 November, 2017
പ്രിയ രഞ്‌ജന്‍ ദാസ്‌ മുന്‍ഷി അന്തരിച്ചു

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്‌ജന്‍ ദാസ്‌ ദാസ്‌ മുന്‍ഷി(72) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന മുന്‍ഷി ചികിത്സയിലിരിക്കെയാണ്‌ വിടവാങ്ങിയത്‌.

2008 ല്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെയുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു അദ്ദേഹം. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന്‌ നാഡീ ഞരമ്പുകള്‍ നശിച്ച്‌ സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്ഥയിലെത്തുകയുമായിരുന്നു.

1971 ല്‍ പശ്ചിമബംഗാളില്‍ നിന്നാണ്‌ മുന്‍ഷി ആദ്യമായി ലോക്‌സഭയിലെത്തിയത്‌. 2004 ല്‍ യു പി എ മന്ത്രിസഭാ കാലത്താണ്‌ കേന്ദ്രമന്ത്രിയായത്‌. മന്‍മോഹന്‍സിങ്‌ മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലമന്റെറി കാര്യവാര്‍ത്താ വിനിമയ മന്ത്രിയായി സേവനമനുഷ്‌ഠിച്ചു.

20 വര്‍ഷത്തോളം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ഫിഫ ലോകകപ്പ്‌ മത്‌സരത്തില്‍ മാച്ച്‌ കമീഷണറായി സേവനമനുഷ്‌ഠിച്ച ആദ്യ ഇന്ത്യക്കാരനും രഞ്‌ജന്‍ ദാസ്‌ മുന്‍ഷിയായിരുന്നു.

ഭാര്യ ദീപ ദാസ്‌ മുന്‍ഷി, മകന്‍ പ്രിയദീപ്‌ ദാസ്‌ മുന്‍ഷി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക