Image

കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക്‌ ആയുസ്സ്‌ കുറവെന്ന്‌ ഐഎംഎ സര്‍വേ

Published on 20 November, 2017
കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക്‌ ആയുസ്സ്‌ കുറവെന്ന്‌  ഐഎംഎ സര്‍വേ

 കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക്‌ മറ്റു മലയാളികളേക്കാള്‍ ആയുസ്സ്‌ കുറവെന്ന്‌ 
സര്‍വേപഠനങ്ങള്‍. കേരളത്തിലെ സാധാരണ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 വര്‍ഷമാണെങ്കില്‍ ഡോക്ടര്‍മാരുടെ മരണം 61.75 വയസ്സിനുള്ളില്‍ സംഭവിക്കുന്നുണെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്‌റ്റര്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ശരാശരിയേക്കാള്‍ കുറവാണ്‌ ഇത്‌.

ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.9 വര്‍ഷമാണ്‌. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തില്‍ ഇത്‌ 74.9 വര്‍ഷമാണ്‌. പക്ഷേ ഡോക്ടര്‍മാര്‍ മാത്രം ഇത്രകാലം ജീവിക്കുന്നില്ല എന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌. അമിത സമ്മര്‍ദ്ദം ആണ്‌ ഡോക്ടര്‍മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനുള്ള പ്രധാന കാരണം എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ജോലി ഭാരവും ജോലി സമയവുമാണ്‌ ഇത്തരം രോഗങ്ങള്‍ക്കുള്ള കാരണമെന്ന്‌ ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

2007 മുതല്‍ 2017 വരെ മരണമടഞ്ഞ ഡോക്ടര്‍മാരുടെ കണക്കുകളാണ്‌ ഐഎംഎ പരിശോധിച്ചത്‌. മരിച്ചവരില്‍ 87 ശതമാനം പുരുഷന്‍മാരും 13 ശതമാനം വനിത ഡോക്ടര്‍മാരുമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക