Image

ചാക്കോ കേക്ക് ഒരു ചക്കരക്കുടം, ദിവസ്സേന സൃഷ്ടിക്കപ്പെടുന്നു

പി.ഡി.ജോര്‍ജ് നടവയല്‍ Published on 20 November, 2017
ചാക്കോ കേക്ക് ഒരു ചക്കരക്കുടം, ദിവസ്സേന സൃഷ്ടിക്കപ്പെടുന്നു
ചക്കരക്കുടത്തില്‍ കൈ ഇട്ടാല്‍ നക്കാത്തവരായി ആരുമില്ല. 'ചാക്കോ കേക്ക്' ചക്കര തന്നെയാണ്. പ്രകൃതിയോട് അടുത്ത നില്‍ക്കുന്ന മധുരം. ഊര്‍ജ്ജ ദായകം.

വെളുത്ത പഞ്ചസ്സാരയേക്കാള്‍ ബ്രൗണ്‍ ഷുഗറായ ചക്കരയാണ് കൃത്രിമ രാസപ്രക്രിയകള്‍ക്ക് വിധേയമാകാത്തതും ആപത്ക്കരമാകുന്നതില്‍ പിന്നിട്ടു നില്‍ക്കുന്നതും, ഈ വിധം തന്നെയാണഅ ചാക്കോ ബേക്കറിയുടെ ബ്രൗണ്‍ കേക്കുള്‍പ്പെടെയുള്ള കേക്ക് വിഭവങ്ങളുടെ കൈപ്പുണ്യ മികവും. ഫിലഡല്‍ഫിയയിലുള്ള റോബി ചാക്കോ എന്ന മലയാളി യുവ ടെക്കിയുടെ ക്രിയാത്മക ഭക്ഷ്യവിഭവ സംരംഭമാണ് ചാക്കോ കേക്ക്. 'ഈ-മലയാളിയുടെ' നേരത്തെയുള്ള വെബ് ചുമതലക്കാരാനായിരുന്നു റോബി ചാക്കോ. ഫിലഡല്‍ഫിയ പള്ളി ക്വൊയര്‍ ടീമിലെ വാദ്യോപകരണ വിദഗ്ദ്ധന്‍. ഭാര്യ ജെനി ചാക്കോ മനോഹരമായി പാടുന്നവള്‍. മക്കളും അങ്ങനെ തന്നെ. ഈ യോജിപ്പ് അവര്‍ പാകം ചെയ്യുന്ന കേക്കിലും രുചിയിടാതിരിക്കുമോ?

ഈയിടെ കേരളത്തില്‍ ഇറങ്ങിയ ഒരു ഷോര്‍ട്ട് വീഡിയോയില്‍ പെണ്ണ് പള്ളീലച്ചനെ വലയ്ക്കാന്‍ പറഞ്ഞപോലെ 'എന്റെ ചക്കരേ, നീ എന്തിനാണ് അച്ചന്‍ പട്ടത്തിന് പോയത്'? ഈ പ്രയോഗത്തിലെ ചക്കരയുടെ മാനം അത്ര വിശാലമാണ്, അതേ മാനം തന്നെയാണ് ചാക്കോ ബേക്കറിയുടെ കേക്കിനും. ചക്കര ആയിരിക്കവേ തന്നേ മോഹവലയങ്ങള്‍ക്ക് അതീതമായിരിക്കുക. മധുരമുണ്ടായിരിക്കെത്തന്നെ അപകടകാരിയാകാതിരിക്കുക. രാസപദാര്‍ത്ഥങ്ങളുടെ ധാരാളിത്തം കൊണ്ട് പ്രമേഹം, കൊളസ്‌ട്രേള്‍, കരള്‍നാശം, വൃക്കരോഗം എന്നിങ്ങനെയുള്ള മാരകങ്ങള്‍ക്കൊന്നും താരതമ്യേന വെടിമരുന്നാകാതിരിക്കുക, ധര്‍മ്മബോധം പുലര്‍ത്തുക. ഇതൊക്കെയാണ് ചാക്കോ ബേക്കറിയുടെ കേക്കിന്റെ മെച്ചങ്ങള്‍.

1982 വരെ എടത്വയില്‍ ബേക്കറി നടത്തിയ മനക്കരുത്ത് : അതാണ് ചാക്കോ ബേക്കറിക്ക് കാരണക്കാരായ കുടുംബത്തിന് ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് ഈ നവ യുവ സംരംഭം കുറിക്കാന്‍ ഈശ്വര കടാക്ഷമായത്. കുടുംബത്തിലെ അമ്മയുടെ ഇഷ്ടാധിക്യം പാചക കലയോട്. കുടുംബത്തിലെ അമ്മയുടെ ഇഷ്ടാധിക്യം  പാചക കലയോട്. ആ താത്പര്യമാണ് ചാക്കോ കേക്കിന്റെ രസക്കൂട്ടിന്റെ രഹസ്യം. പ്രത്യേക കേക്കിന്റെ രസക്കൂട്ടിന്റെ രഹസ്യം. പ്രത്യേക ചേരുവകകളുടെ ചേര്‍ച്ച. ചാക്കോ കേക്കിന് 'ഷെല്‍ഫ് ലൈഫ്' വളരെ കുറവ്. അതിനാല്‍ കേടാകാതിരിക്കാന്‍ ചേര്‍ക്കേണ്ട രാസപദാര്‍ത്ഥങ്ങള്‍ പേരിനു മാത്രം. വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിലെ അതേ അതി കരുതല്‍. മറ്റു കമ്പനി കേക്കുകളില്‍ പാര്‍ഷ്യലി ജെനെറ്റിക്കലി എഞ്ചിനിയേഡ് ഉത്പന്നങ്ങള്‍ ചേര്‍ക്കുകയാണ് പതിവ്. ചാക്കോ കേക്കില്‍ പ്രകൃതിജന്യമായ ഉത്പന്നങ്ങളില്‍ കൃത്രിമം വരുത്താതെ ഉപയോഗിക്കുന്നു. പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ചാക്കോ കേക്കില്‍ ചേര്‍ത്തിരിക്കുന്നത് എന്നതാണ് മനുഷ്യ പരിഗണനയുടെ ചക്കരത്തം. ചാക്കോ കേക്കിന്റെ മേന്മ അത് കഴിച്ചാല്‍ കഴിക്കേണ്ടിയിരുന്നില്ല' എന്ന തോന്നല്‍  മനുഷ്യ പരിഗണനയുടെ ചക്കരത്തം.

ചാക്കോ കേക്കിന്റെ മേന്മ അത് കഴിച്ചാല്‍ കഴിക്കേണ്ടിയിരുന്നില്ല' എന്ന തോന്നല്‍ ഉണ്ടാവുകയില്ല എന്നതാണ്. അരുചികരമായ ആഫ്റ്റര്‍ ടേസ്റ്റ്' ഇല്ല എന്ന് വ്യക്തം.

സെവന്‍ ഇലവന്‍ ഫ്രാന്‍ഞ്ചൈസ്സി അസ്സോസിയേഷന്‍ എന്ന സെവന്‍ ശക്തമായ ബിസിനസ്സ് സംഘടനയുടെ പ്രസിഡന്റും ചിരിക്കാന്‍ വളരെ പിശുക്കനുമായ മന്‍സൂര്‍ ഛക്ത്യാ ചാക്കോ കേക്ക് രുചിച്ചിട്ടു പുഞ്ചിരി മറയ്ക്കാന്‍ പാടുപെട്ട് പറഞ്ഞത് 'ഇറ്റ് ഈസ് വെരി ഗുഡ്' എന്നാണ്. ഇതു മതിയാകും മികച്ച സര്‍ട്ടിഫിക്കറ്റായി.

ചാക്കോ ബേക്കറി എന്ന പ്രസ്ഥാനം കരുതലോടെ എത്തിക്കുന്ന 'ചാക്കോ കേക്ക്' ഇപ്പോള്‍ 400 ലധികം ഇന്ത്യന്‍ കടകളിലും എല്ലാ സെവന്‍ ഇലവന്‍ കടകളിലും സുനോക്കോയിലും വില്‍പ്പനക്കരാറിലായിക്കഴിഞ്ഞു, അവിടങ്ങളിലെല്ലാം ലഭ്യം.

ചാക്കോ കേക്ക് ദിവസ്സേന സൃഷ്ടിക്കപ്പെടുന്നു, അച്ഛനമ്മമാരുടെ മക്കളോടുള്ള ഹൃദയ വായ്‌പോടെ. റോബി ചാക്കോ എന്ന മലയാളി യുവ ടെക്കിയുടെ ഈ ക്രിയാത്മക സംരംഭത്തെ പ്രോത്സാഹിപ്പിക്കുക എന്നത് പുരോഗമന പരം തന്നെ. രുചി ആരോഗ്യത്തെ അപഹരിക്കാതെ തൊഴില്‍ കുറച്ച് പേര്‍ക്കുകൂടി. ചാക്കോ കേക്ക് എന്ന ചക്കര! നമുക്ക് കുറവിലങ്ങാട് മുത്തിയമ്മപ്പള്ളിയിലെ 'ആനവായില്‍ ചക്കര' എന്ന നേര്‍ച്ച പോലെ.

ചാക്കോ കേക്ക് ഒരു ചക്കരക്കുടം, ദിവസ്സേന സൃഷ്ടിക്കപ്പെടുന്നു
Join WhatsApp News
vincent emmanuel 2017-11-20 10:02:51
These people really know their stuff. I am sure at one point , northeast philadelphia will be known as the 'Home of the Chacko's Cakes".They employ many malayalees and Roby chacko and Baby chettan is really good. A great opportunity for our people.
Priya 2017-11-20 19:45:43
People willl buy one time not any more.
നാരദന്‍ 2017-11-20 21:32:20
കുണ്ട് കാണാത്തവന്‍ കുണ്ട് കണ്ടാല്‍ 
കണ്ട കുണ്ട് എല്ലാം  ചക്കര കുടം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക