Image

ഗോവ ചലച്ചിത്ര മേളയില്‍ നിന്നും സിനിമകള്‍ ഒഴിവാക്കിയതിനെതിരെ ജൂറി അംഗങ്ങള്‍ സ്മൃതി ഇറാനിക്ക് കത്തയച്ചു

Published on 20 November, 2017
ഗോവ ചലച്ചിത്ര മേളയില്‍ നിന്നും സിനിമകള്‍ ഒഴിവാക്കിയതിനെതിരെ ജൂറി അംഗങ്ങള്‍ സ്മൃതി ഇറാനിക്ക് കത്തയച്ചു

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും രണ്ടു ചലച്ചിത്രങ്ങള്‍ ഒഴിവാക്കിയതിനെതിരെ 6 ജൂറി അംഗങ്ങള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവിന്റെ ന്യൂഡുമാണ് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം ചലച്ചിത്ര മേളയില്‍ നിന്നും പിന്‍വലിച്ചത്.

ശനിയാഴ്ചയാണ് ജൂറി അംഗങ്ങളായ സതാര്‍പുര സന്യാല്‍, സുരേഷ് ഹെബ്ലിക്കര്‍, ഗോപീ ദേശായി സച്ചിന്‍ ചാറ്റ്, രുചി നരെയ്ന്‍, ഹരി വിശ്വനാഥ് എന്നിവര്‍ പ്രതിഷേധമറിയിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചത്. ഇന്ത്യന്‍ പനോരമ റെഗുലേഷന്‍സ് അനുസരിച്ചുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ചെയര്‍മാനും 3 ജൂറി അംഗങ്ങളും രാജി വെച്ച സാഹചര്യം വരെ ഉണ്ടായെന്നും കത്തില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക