Image

എനിയ്ക്കും സെക്‌സിയാവാന്‍ കഴിയും ;വിദ്യുലേഖയുടെ ചിത്രം വൈറലാകുന്നു

Published on 20 November, 2017
എനിയ്ക്കും സെക്‌സിയാവാന്‍ കഴിയും ;വിദ്യുലേഖയുടെ ചിത്രം വൈറലാകുന്നു

തമിഴ് സിനിമകളിലെ സ്ഥിരം ഹാസ്യതാരമാണ് വിദ്യുലേഖാ രാമന്‍. തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യു ഗൗതം മേനോന്‍ ചിത്രമായ നീതാനെ എന്‍ പൊന്‍വസന്തത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ നടി. ഹാസ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് സെക്‌സി ആകാന്‍ സാധിക്കില്ലെന്ന പ്രേക്ഷകരുടെ മനോഭാവത്തെ എതിര്‍ത്ത് വിദ്യു ട്വീറ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

“നിങ്ങള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിയാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സെക്‌സി ആകാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ ധാരണ. എങ്കില്‍ ഞാനാണ് പറയുന്നത് എനിക്ക് സാധിക്കും” എന്ന ക്യാപ്ഷനോടെയാണ് വിദ്യു തന്റെ സെക്‌സി ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. കറുത്ത നിറമുള്ള ഗൗണ്‍ അണിഞ്ഞ് സുന്ദരിയായാണ് വിദ്യു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക