Image

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും കാസ്റ്റിംഗ് കൌച്ച് ; സണ്ണി ലിയോണ്‍

Published on 20 November, 2017
സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും കാസ്റ്റിംഗ് കൌച്ച് ; സണ്ണി ലിയോണ്‍

‘ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് പ്രവണത നിലനില്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്’ സണ്ണി ലിയോണ്‍.

കാസ്റ്റിങ് കൗച്ചിനെതിരെ സിനിമാ ലോകമൊന്നാകെ ശബ്ദമുയര്‍ത്തുമ്‌ബോള്‍ ആരോപണങ്ങള്‍ ശരിവച്ച് ബോളിവുഡ് താരവും. ബോളിവുഡിലും ഹാര്‍വി വെയ്‌സന്‍സ്റ്റീനെപ്പോലുള്ള ആളുകള്‍ ഉണ്ടെന്ന് സണ്ണി ലിയോണ്‍ മിഡ് ഡേ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.എന്നാല്‍ തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കാരണം തന്റെ സംരക്ഷകരായി ഭര്‍ത്താവ് ഡാനില്‍ വെബ്ബറും തന്റെ ടീമും എന്നും തന്നെ സംരക്ഷിക്കുന്നുവെന്നും സണ്ണി പറഞ്ഞു.

സ്ത്രീകള്‍ സംസാരിക്കും തോറും ഇതിനെതിരെയുള്ള സ്വരം ഉയര്‍ന്നുനില്‍ക്കും. പുതിയ തലമുറയിലെ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് ഉപകരിക്കും. ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്ത സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ എനിക്ക് അഭിമാനമേയുള്ളൂ. സണ്ണി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക