Image

എംഎംഎഫ് കുവൈത്ത് ഉപന്യാസ മത്സരം സംഘടിപ്പിച്ചു

Published on 20 November, 2017
എംഎംഎഫ് കുവൈത്ത് ഉപന്യാസ മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം പത്താം വാര്‍ഷിക പരിപാടികളുടെ ഭാഗമായി കുവൈത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ന്ധനോട്ട് നിരോധനം പ്രത്യാഘാതങ്ങള്‍പ്രയോജനങ്ങള്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.

ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനുമോന്‍ മത്സരം ഉദ്ഘാടനം ചെയ്തു.

മീഡിയ ജനറല്‍ കണ്‍വീനര്‍ ഹിക്ക്മത്ത് ടി വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചടങ്ങില്‍ സജീവ് കെ പീറ്റര്‍ സ്വാഗതവും ആശംസകള്‍ അര്‍പ്പിച്ച് നിജാസ് കാസിം, സത്താര്‍ കുന്നില്‍, റെജി ഭാസ്‌കര്‍, മുഹമ്മദ് റിയാസ്, അനില്‍ കേളോത്ത്, ഹംസാ പയ്യന്നൂര്‍, ഹബീബ് മുറ്റിച്ചൂര്‍, സലിം കോട്ടയില്‍, അസീസ് തിക്കോടി, ഇസ്മയില്‍ പയ്യോളി എന്നിവര്‍ സംസാരിച്ചു. ഗിരീഷ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് സ്വര്‍ണ്ണമെഡലും സര്‍ട്ടിഫിക്കറ്റുകളും മീഡിയ ഫോറത്തിന്റെ വാര്‍ഷിക പരിപാടിയില്‍ വെച്ച് സമ്മാനിക്കും. മത്സര ഫലം ഡിസംബര്‍ രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നു ഭാരവാഹികള്‍ അറീയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക