Image

പാഴ് ചിന്തകള്‍ (കവിത-ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 21 November, 2017
പാഴ് ചിന്തകള്‍ (കവിത-ഫൈസല്‍ മാറഞ്ചേരി)
മിഴി തുറക്കാതെ കാണുന്നു ഞാന്‍ പാതി വെന്ത സ്വപ്നങ്ങള്‍
 
മൊഴിയടരാതെ പറയുന്നു ഞാന്‍ ശീലുതിരാത്ത വചനങ്ങള്‍

ശിലയായ് തീര്‍ന്നൊരീ മനമടര്‍ന്നു വീഴവേ പടരുന്നു കണ്‍മഷി

കാഴ്ച്ച പോയ കണ്ണടകള്‍ മറന്നു വെച്ച നിറക്കൂട്ടുകള്‍

കാലെനുടുക്കാതെ ബാക്കിയായ് ഉടലില്‍ ഇടറുമൊരാത്മാവ് 

ചിന്തകള്‍ കാടു കയറുമൊരു ദിനം കൂടി എനിയ്ക്കന്യമായി !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക