Image

ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറി

Published on 21 November, 2017
 ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറി


തിരുവനന്തപുരം:മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ്‌ പി എസ്‌ ആന്റണി കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. രണ്ട്‌ വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറിയത്‌. റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന്‌ ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്ന്‌ ജസ്റ്റിസ്‌ പി എസ്‌ ആന്റണി പറഞ്ഞു. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോണ്‍ വിളി വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പി എസ്‌ ആന്റണി മുന്നോട്ടുവെച്ചിട്ടുണ്ട്‌. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം റിപ്പോര്‍ട്ടിലുണ്ട്‌. പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ കമ്മീഷന്‌ മുന്നില്‍ ഹാജരായില്ല. മാധ്യമങ്ങളെ നയിക്കേണ്ടത്‌ സാമൂഹിക സാഹചര്യങ്ങളാണെന്നും വാണിജ്യ താല്‍പര്യങ്ങളാകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിനും പ്രസ്‌ കൗണ്‍സിലിനും അയക്കും

അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അശുഭചിന്തകളില്ലെന്ന്‌ എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക