Image

ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ നിർദേശം

Published on 21 November, 2017
ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ നിർദേശം
മംഗളം ചാനല്‍ മന്ത്രിയെ കുടുക്കിയതാണെന്ന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്റെ കണ്ടെത്തല്‍. 
മംഗളം ചാനലിന്റെ എഡിറ്റോറിയല്‍ വിഭാഗം മേധാവിയും സിഇഒയുമായി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനൊപ്പം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 
കെണിയുടെ പൂര്‍ണ ഉത്തരവാദിത്വം അജിത് കുമാറിനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ് അജിത് കുമാര്‍ നടത്തിയത്. ഇതിന് പുറമെ ഫോണ്‍ കെണിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൊതുഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. 
നടപടിയെടുക്കുന്നതിന് പുറമെ ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക