ഹാദിയയില്‍ നിന്നും എന്‍ഐഎ മൊഴിയെടുത്തു. വ്യാഴം, വെള്ളി
ദിവസങ്ങളിലായി വൈക്കത്ത് വീട്ടില്‍ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. എന്‍ഐഎയുടെ
കൊച്ചി യൂണിറ്റാണ് മൊഴി രേഖപ്പെടുത്തിയത്. ഹാദിയയെ ഈ മാസം 27ന്
സുപ്രീംകോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് എന്‍ഐഎ വീണ്ടും ഹാദിയയുടെ
മൊഴിയെടുത്തത്.
കഴിഞ്ഞ മാസം എന്‍ഐഎ ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി
രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഹാദിയയുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ദേശീയ
വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേരളത്തിലെത്തി ഹാദിയയെ സന്ദര്‍ശിച്ചിരുന്നു.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് രേഖ ശര്‍മ പറഞ്ഞു. ഇതിനെ
എതിര്‍ത്ത് ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത
മതപരിവര്‍ത്തനമില്ലെന്നായിരുന്നു ജോസഫൈന്‍ തിരിച്ചടിച്ചത്.