Image

ഒടിയനിലെ മഞ്ജുവിന്റെ വേഷത്തെപ്പറ്റി ശ്രീകുമാര്‍ മേനോന്‍

Published on 21 November, 2017
ഒടിയനിലെ മഞ്ജുവിന്റെ വേഷത്തെപ്പറ്റി ശ്രീകുമാര്‍ മേനോന്‍

വില്ലന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ തന്നെ പറയുന്നതിങ്ങനെ. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ തന്നെയാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക