Image

ഗ്രാന്‍മ ബല്ലാരറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published on 21 November, 2017
ഗ്രാന്‍മ ബല്ലാരറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വിക്ടോറിയ: ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ (ഗ്രാന്‍മ) ബല്ലാരറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

ഗ്രാന്‍മയുടെ വിക്ടോറിയയിലെ മൂന്നാമത്തെ യൂണിറ്റാണ് ബല്ലാരിറ്റിലേത്. നേരത്തെ ഗീലോങ്ങിലും യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

ബല്ലാരറ്റില്‍ നടന്ന രൂപീകരണയോഗത്തില്‍ ഗ്രാന്‍മ പ്രസിഡന്റ് പ്രമോദ്‌ലാല്‍ ,സെക്രട്ടറി വി.എസ് അമേഷ്‌കുമാര്‍, ജോസ് ജോസഫ്, റോയി തോമസ്, അനീഷ് ജോസഫ്, അജീഷ് ജോസ്, ഇ.പി. ഷാംജു, ബിജു ചെരിയം കാല, സുനില്‍ മുഹമ്മദ്, ഡാനിഷ് ,ജോണ്‍സന്‍ കോശി തുടങ്ങിയവര്‍ സംസാരിച്ചു. 

നെല്‍സന്‍ സേവ്യര്‍, ആന്‍ഷു സാം എന്നിവരെ കോഓര്‍ഡിനേറ്റര്‍മാരായി യോഗം തെരെഞ്ഞെടുത്തു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ സന്ദര്‍ശനം വിജയിപ്പിക്കുവാനും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് പ്രവര്‍ത്തിക്കുവാനും യോഗത്തില്‍ തീരുമാനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക