Image

വീസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവര്‍ക്കെതിരേ കടുത്ത നടപടി

Published on 21 November, 2017
വീസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവര്‍ക്കെതിരേ കടുത്ത നടപടി

ലണ്ടന്‍: വീസ കാലാവധി പൂര്‍ത്തിയായിട്ടും രാജ്യത്ത് തുടരുന്ന വിദേശികള്‍ക്കെതിരേ ബ്രിട്ടീഷ് ഹോം ഓഫീസ് കടുത്ത നടപടിക്ക്. അടുത്ത ജനുവരി മുതല്‍ ഇങ്ങനെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനമായി. ഇതിനായി ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും ഏഴു കോടി കറന്റ് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കും. 

പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ച പദ്ധതി ഇതിനകം വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിക്കഴിഞ്ഞു. അഭയാര്‍ഥിത്വ അപേക്ഷ നിരാകരിക്കപ്പെട്ട ശേഷവും രാജ്യത്ത് തുടരുന്നവരെയും ഇത്തരത്തില്‍ കണ്ടത്തി നാടുകടത്താനാണ് ഹോം ഓഫീസ് ശ്രമിക്കുന്നത്. 

അതേസമയം, ഇത്തരം നടപടികള്‍ നിയമവിധേയമായി രാജ്യത്തു ജോലി ചെയ്തു ജീവിക്കുന്ന വിദേശികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക