Image

യുക്മ യുഗ്രാന്‍ഡ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published on 21 November, 2017
യുക്മ യുഗ്രാന്‍ഡ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ലണ്ടന്‍: യുക്മ പ്രവര്‍ത്തനഫണ്ടിന്റെ ധനശേഖരണാര്‍ഥം അലൈഡ് ഫിനാന്‍സുമായി ചേര്‍ന്ന് നടത്തിയ യുഗ്രാന്‍ഡ് ലോട്ടറിയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി ഫോക്‌സ് വാഗണ്‍ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു സ്വര്‍ണ നാണയങ്ങളുമായിരുന്നു ജേതാക്കളെ കാത്തിരുന്നത്.

ശനിയാഴ്ച കവന്‍ട്രിയിലെ വോള്‍സ് ഗ്രേവ് ക്ലബ് മൈതാനത്തില്‍ നടന്ന ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഒന്നാം സമ്മാനമായ ഫോക്‌സ് വാഗണ്‍ പോളോ കാര്‍ സിബിക്കും യുഗ്രാന്‍ഡ് ലോട്ടറിയുടെ ചുമതലക്കാരനായ യുക്മ നാഷണല്‍ കമ്മിറ്റിയംഗം ഡോ. ബിജു പെരിങ്ങാത്തറ സ്വര്‍ണ നാണയം ബോബി ജെയിംസിനും കൈമാറി. പ്രോത്സാഹന സമ്മാനങ്ങള്‍ ജയ് ജേക്കബ്, ജിജി സേവ്യര്‍, ബോബി ജയിംസ്, ജോബി ജോസഫ്, അഭിലാഷ് ആബേല്‍, റാം ലീഡ്‌സ്, ജോയ് പൗലോസ് വോക്കിംഗ്, സ്റ്റാന്‍ലി, ജോജോ ജോയ്, ഷിബു ലിവര്‍പൂള്‍ എന്നിവര്‍ കരസ്ഥമാക്കി. 

ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച അസോസിയേഷനും റീജണുമുള്ള പുരസ്‌കാരം യുക്മ ഫാമിലി മീറ്റില്‍ വിതരണം ചെയ്യുമെന്ന് നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു. 

യുഗ്രാന്‍ഡ് ലോട്ടറിയുടെ 25 ശതമാനം വിഹിതം അസോസിയേഷനുകള്‍ക്കും 25 ശതമാനം വിഹിതം റീജണുകള്‍ക്കും 10 ശതമാനം തുക യുക്മ ചാരിറ്റിക്കുമായി വിനിയോഗിക്കുമെന്ന് യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. 

യുക്മ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, അലൈഡ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ്, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണ്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണ്‍ ജോയിന്റ് ട്രഷറര്‍ ഷിജു ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക