Image

കുവൈത്തില്‍ സിഎംഎസ് കോളജ് ഇരുന്നൂറാമത് വാര്‍ഷികാഘോഷം 24 ന്

Published on 21 November, 2017
കുവൈത്തില്‍ സിഎംഎസ് കോളജ് ഇരുന്നൂറാമത് വാര്‍ഷികാഘോഷം 24 ന്

കുവൈത്ത് സിറ്റി: കോട്ടയം സിഎംഎസ് കോളജിന്റെ ഇരുന്നൂറാമത് വാര്‍ഷികാഘോഷം സിഎംഎസ് അലൂംനി വിദ്യാസൗഹൃദം കുവൈറ്റ് ചാപ്റ്റര്‍ നവംബര്‍ 24ന് (വെള്ളി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

വൈകുന്നേരം 6.30 ന് അര്‍ദിയ ഡയമണ്ട് ബാള്‍ റൂമില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ മുന്‍ മുഖ്യമന്ത്രിയും സിഎംഎസ് കോളജ് പൂര്‍വ വിദ്യാര്‍ഥിയുമായ ഉമ്മന്‍ ചാണ്ടി എംഎല്‍എ നിര്‍വഹിക്കും. 

ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവര്‍ സംബന്ധിക്കും. 

ഇരുന്നൂറാമത് വാര്‍ഷികത്തോടനുബന്ധിച്ച് കുവൈറ്റ് ചാപ്റ്റര്‍ പ്രഖ്യാപിച്ച വിദ്യാസൗഹൃദം പ്രവാസി കീര്‍ത്തി 2017 അവാര്‍ഡ് ഖത്തറില്‍ നിന്നുമുള്ള പൂര്‍വ വിദ്യാര്‍ഥി ഡോ.മോഹന്‍ തോമസിനും വിദ്യാസൗഹൃദം പ്രവാസി എന്റര്‍പ്രണര്‍ അവാര്‍ഡ് സൗദിയില്‍ നിന്നുള്ള രാജു കുര്യനും സമ്മാനിക്കും.

തുടര്‍ന്നു സൗത്ത് ഇന്ത്യയിലെ പ്രശസ്ത പിന്നണിഗായകനായ ഉണ്ണി മേനോനും പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ലക്ഷമി ജയനും സിഎംഎസ് കോളജിന്റെ പ്രതിഭകളായ കിഷോര്‍വര്‍മ്മ, അനുരൂപ്, സ്റ്റാന്‍ലി തുടങ്ങിയവരും സംഗീതനിശയില്‍ പങ്കു ചേരും. 

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സാം നന്ത്യാട്ട്, വൈസ് പ്രസിഡന്റ് സുരേഷ് തോമസ്, ട്രഷറര്‍ രാജേഷ് വര്‍ക്കി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് കോശി, റെജി ചാണ്ടി ,ഷിബു കുര്യന്‍, സിറിയക് ജോര്‍ജ് തുടങ്ങിയവരും മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക