Image

പ്രമേഹത്തിനെതിരെ ബോധവത്കരണവുമായി 'വോക്ക് റ്റു ഹെല്‍ത്ത്’

Published on 21 November, 2017
പ്രമേഹത്തിനെതിരെ ബോധവത്കരണവുമായി 'വോക്ക് റ്റു ഹെല്‍ത്ത്’

റഹീമ(ദമാം): ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റഹീമ കെ എംസിസി വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ റാസ്തനൂറ കോര്‍ണിഷില്‍ 'വോക്ക് റ്റു ഹെല്‍ത്ത്’ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. 

അടുത്തകാലം വരെ ചെറിയവിഭാഗം ആളുകളില്‍ മാത്രം കാണപ്പെട്ടിരുന്ന പ്രമേഹം ഇന്ന് കൊച്ചുകുട്ടികളില്‍ പോലും വ്യാപകമായെന്നും ജീവിതശൈലീരോഗങ്ങള്‍ തടയാന്‍ ഇത്തരത്തിലുളള പരിപാടികള്‍ ശക്തമായ ബോധവത്കരണവും അനിവാര്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 

അസീസ് എരുവാട്ടി, സുലൈമാന്‍ വാഴക്കാട്, ബഷീര്‍ പുത്തനത്താണി, പി.വി.എം കോയ, പി.പി. ഖൈറുദ്ദീന്‍, മൊയ്തീന്‍ മയ്യില്‍, ജവാസ് വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക