Image

സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയില്‍ തുടക്കമായി

Published on 21 November, 2017
സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയില്‍ തുടക്കമായി

റാക്ക അല്‍കോബാര്‍: സൗദി നാഷണല്‍ കെ എംസിസി ആരംഭിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാന്പയിനു റാക്കയില്‍ തുടക്കമായി. 2018 സുരക്ഷാ പദ്ധതിയുടെ റാക്ക ഏരിയ തല ഉദ്ഘാടനം അബൂബക്കര്‍ പെരുന്പാവൂര്‍, ഹഫ്‌സ അബൂബക്കര്‍, സാലു അബൂബക്കര്‍ എന്നിവര്‍ക്ക് ആദ്യ അംഗത്വ ഫോറം നല്‍കി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട് നിര്‍വഹിച്ചു. 

അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, വൈസ് പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല, റാക്ക ഏരിയ കെ എംസിസി നേതാക്കളായ കലാം മീഞ്ചന്ത, അബ്ദുള്‍ ജബാര്‍ കാസര്‍ഗോഡ്, ബീരാന്‍ ചേറൂര്‍, മൊയ്തീന്‍ കോയ ചെട്ടിപ്പടി, സക്കീര്‍ ഹുസൈന്‍ പട്ടിക്കാട്, ആലിക്കോയ ഫറോക്ക്, ഷാനവാസ് ബേപ്പൂര്‍, അനസ് കെ.പി പകര, അബ്ദുല്‍ മജീദ് ചുങ്കം,ആഷിക്ക് മണ്ണാര്‍ക്കാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പദ്ധതിയില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍ 0560516660, 0556213242 എന്നീ നന്പരുകളില്‍ ബന്ധപ്പെട്ട് ഡിസംബര്‍ 20 നു മുന്പായി റാക്ക യൂണിറ്റിലെ പ്രവാസി സുരക്ഷാ പദ്ധതി അംഗത്വ കാന്പയിന്‍ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക