Image

കുടിവെള്ള വിതരണം, ഭക്തരുടെ ആരോഗ്യം, എല്ലാം ഉറപ്പാക്കി മണ്ഡലകാലം തുടങ്ങി

അനില്‍ കെ പെണ്ണുക്കര Published on 21 November, 2017
കുടിവെള്ള വിതരണം, ഭക്തരുടെ ആരോഗ്യം, എല്ലാം ഉറപ്പാക്കി മണ്ഡലകാലം തുടങ്ങി
ശബരിമല: തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ നിലയ്ക്കല്‍ മുതല്‍ സന്നി ധാനം വരെ കുറ്റമറ്റ സംവിധാനങ്ങളാണ് വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 33,000 ലിറ്റര്‍ ശുദ്ധജലം ഉല്‍പ്പാദിപ്പാനുള്ള പ്ലാന്റ് സ്ഥാപിച്ചിക്കുകയും അതോറിറ്റി അതിന്റെ വിതരണത്തിനായി വിവിധ സ്ഥലങ്ങളിലായി ടാപ്പുകളും കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 5000 ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ളഅഞ്ചും 2000 ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള രണ്ടും 1000 ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള നാലും പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 3000 ലിറ്റര്‍ ഉല്‍പ്പാദന ശേഷിയുള്ള ഒരു പ്ലാന്റ് നിലയ്ക്കലും പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാനായി ഒരോ മണിക്കൂറിടവിട്ടും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ എിങ്ങനെ മൂന്നുവിധത്തിലുള്ള പരിശോധനയ്ക്കാണ് വിധേയമാക്കുന്നത്. ഇതിനായി ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍, കെമിസ്റ്റ് എന്നിവരടങ്ങിയ ലാബും സുസജ്ജമായുണ്ട്. ഇതുകൂടാതെ സാമ്പിളുകള്‍ റീജിയണല്‍ ലാബിന്റെ പരിശോധനയ്ക്കും വിധേയമാക്കുന്നു.

തീര്‍ത്ഥാടകരുടെ ആവശ്യാര്‍ത്ഥം ചൂടുവെള്ളവും, തണുത്തവെള്ളവും സാധാരണ വെള്ളവും നല്‍കുന്ന 12 കിയോസ്കുകളാണ് പമ്പ കെ.എസ്.ആര്‍.ടി സി മുതല്‍ സിധാനം വരെയും സ്ഥാപിച്ചിരിക്കുന്നത്. ഇതൂകൂടാതെ ശുദ്ധജല വിതരണത്തനായി 137 കിയോസ്കുകളും പ്രവര്‍ത്തിക്കുന്നു. 296 ടാപ്പുകള്‍ വഴി തീര്‍ത്ഥാടകര്‍ക്ക് വെള്ളം കുടിക്കാം. വാട്ടര്‍ അതോറിറ്റി എ.എക്‌സ്.ഇയുടെ നേതൃത്വത്തില്‍ 86 പേരാണ് കുടിവെള്ളവിതരണത്തിനായി പ്രവര്‍ത്തിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി വൈവിധ്യമാര്‍ന്ന ചികില്‍സകളും മരുന്നുകളുമാണ് ആയുര്‍വേദ വകുപ്പ് സിധാനത്തെയും പമ്പയിലെയും ചികില്‍സാ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 13 പേരടങ്ങുന്ന ചികില്‍സാ കേന്ദ്രമാണ് സിധാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒരു ചാര്‍ജ് മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ നാല് ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളുമുണ്ട്. ഗുളിക, അരിഷ്ടം, ലേഹ്യം, പൊടികള്‍, സിറപ്പ്, പേറ്റന്റുള്ള മരുുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ശരാശി 600 പേര്‍ പ്രതിദിനം ആയുര്‍വേദ ചികില്‍സയ്ക്ക എത്തുന്നുണ്ടെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എസ് ഷിജോയ് പറഞ്ഞു. പനി, തൊണ്ടവേദന, മസില്‍ പെയിന്‍, തോള്‍വേദന, ഗ്യാസ്ട്രബിള്‍, എരിച്ചില്‍, ദഹനക്കേട് തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഭക്തര്‍ ഇവിടെ ആയുര്‍വേദ ചികില്‍സയ്ക്ക് എത്തുന്നത്. മലകയറി എത്തുമ്പോഴുണ്ടാകു പേശിവേദന,നടുവേദന എന്നിവ 15- 30 മിനിറ്റ് നേരത്തെ മസാജിലൂടെ ഭേദപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. പഞ്ചകര്‍മ ചികില്‍സ്, കണ്ണില്‍ മരുു ഒഴിച്ചുള്ള ചികില്‍സ, കാലിന്ററെ അടിഭാഗത്തുണ്ടാകുന്ന വേദനയ്ക്കുള്ള അഗ്‌നികര്‍മ്മം തുടങ്ങിയ ചികില്‍സയും ഇവിടെ ഉടനെ ആരംഭിക്കും.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുജനരോഗ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മലമ്പനി, മന്ത്, കുഷ്ഠരോഗം എന്നിവ ഉണ്ടാകുതിനുള്ള സാധ്യത പരിശോധനയില്‍ വിധേയമാക്കി. രാത്രികാല രക്ത പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അതിലടെ സിധാനത്ത് 146 പേരുടെയും പമ്പയില്‍ 88 പേരുടെയും നിലയ്ക്കലില്‍ 24 പേരുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലാബില്‍ എത്തിച്ചു. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ശുചിത്വ പരിശോധനകള്‍ കര്‍ശനമാക്കി. ഭക്ഷണ വസ്തുക്കള്‍ കൈകാര്യം ചെയ്യു മുഴുവന്‍ ജീവനക്കാര്‍ക്കും എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൊതുകു നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൂത്താടികളെ നശിപ്പിക്കുന്നതിനായി സ്‌പ്രേയിങ് നടുവരുന്നു. കൂടാതെ ഫോഗിങ്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തുന്നുണ്ട്.

ദേവസ്വം പബഌക് റിലേഷന്‍ വിഭാഗത്തിന് കീഴില്‍ സന്നിധാനത്ത് വലിയ നടപ്പന്തലില്‍ ഇരുപത്തിനാലുമണിക്കൂറും പബഌസിറ്റി അനൗസ്‌മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നു.

അയ്യപ്പഭക്തന്‍മാര്‍ക്കുളള വിവിധ അറിയിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക്, കട ഹിന്ദി, ഇംഗഌഷ് തുടങ്ങിയ ഭാഷകളില്‍ നല്കുക, തിരുനട തുറക്കുമ്പോഴും, അടയ്ക്കുമ്പോഴും ഗാനങ്ങള്‍ പ്‌ളേ ചെയ്യുക, കൂട്ടം തെറ്റിയ ഭക്തജനങ്ങളെ സംബന്ധിച്ച് അറിയിപ്പ് നല്കുക, കളവു പോവുക വിലപിടിപ്പുളള സാധനങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്കുക തുടങ്ങിയവയാണ് പബഌസിറ്റി അനൗസ്‌മെന്റ് സംവിധാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനം. തമിഴ്, തെലുങ്ക്, കട ഹിന്ദി, ഇംഗഌഷ അനൗസ്‌മെന്റ് നടത്തുത് ബാംഗഌര്‍ സ്വദേശി ആര്‍.എം.ശ്രീനിവാസ് ആണ്. മലയാളം അനൗസ്‌മെന്റ് ചെയ്യുത് കോഴഞ്ചേരി ഗോപാലക്യഷ്ണനാണ്. ദേവസ്വം പി.ആര്‍.ഒ മുരളി കോട്ടയ്ക്കകത്തിന്റെ നേതൃത്വത്തില്‍ സബ്ഗ്രൂപ്പ് ഓഫീസര്‍ എം.വി.ഉണ്ണികൃഷ്ണന്‍ നായര്‍, അസിസ്റ്റന്റ് സ്‌പെഷ്യലാഫീസര്‍, ഒരു ഫോട്ടോഗ്രാഫര്‍, ആറ് ക്ഷേത്രജീവനക്കാരും ഏഴ് ദിവസവേതനക്കാരുമടക്കം 18 പേര്‍ മൂ് ഷിഫ്റ്റുകളിലായാണ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഇവ കൂടാതെ സിധാനത്തുളള സ്‌റ്റേജില്‍ കലാപരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പന്‍മാരുടെ ഫോണിലൂടെയുളള സംശയങ്ങള്‍ക്ക് മറുപടി നല്കുക തുടങ്ങിയവയും ചെയ്തുവരുന്നു.

സുഗമമായ മലകയറ്റത്തിന് ഇവ പാലിക്കാം

പമ്പയിലെത്തിയശേഷം അനായാസം മലകയറാം അല്‍പ്പം ശ്രദ്ധിച്ചാല്‍. ആയുര്‍വേദചര്യപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയറ്റത്തിലും ഇറക്കത്തിലും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം. വയറുനിറച്ച് ഭക്ഷണം കഴിച്ചു മലകയറരുത്. എപ്പോഴും പാതി വയര്‍ ഒഴിച്ചിരിക്കണം . വിശപ്പ് തോന്നുമ്പോള്‍ അല്‍പ്പം ഭക്ഷണം കഴിക്കുക.

ദാഹമകറ്റാന്‍ വയര്‍ നിറയെ വെള്ളം കുടിച്ചശേഷം മലകയറരുത്. ദാഹമകറ്റാന്‍ അല്‍പ്പം മാത്രം വെള്ളം കുടിക്കുക. വീണ്ടും ദാഹിക്കുമ്പോള്‍ വീണ്ടും അല്‍പ്പം വെള്ളം കുടിക്കുക. വയര്‍നിറയെ ഭക്ഷണമോ വെള്ളമോ ആയി മലകയറിയാല്‍ കൊളുത്തിപ്പിടുത്തം ഉണ്ടായേക്കാം. ഒറ്റ ശ്രമത്തില്‍ ദീര്‍ഘനേരം നടക്കുന്നതിനുപകരം ഇടയ്ക്ക് ഇടയ്ക്ക മതിയായ രീതിയില്‍ വിശ്രമിക്കുക. മസില്‍ പെയിന്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ അല്‍പ്പം മുറിവെണ്ണ തേച്ചശേഷം നടക്കാന്‍ തുടങ്ങുക.
കുടിവെള്ള വിതരണം, ഭക്തരുടെ ആരോഗ്യം, എല്ലാം ഉറപ്പാക്കി മണ്ഡലകാലം തുടങ്ങി
കുടിവെള്ള വിതരണം, ഭക്തരുടെ ആരോഗ്യം, എല്ലാം ഉറപ്പാക്കി മണ്ഡലകാലം തുടങ്ങി
കുടിവെള്ള വിതരണം, ഭക്തരുടെ ആരോഗ്യം, എല്ലാം ഉറപ്പാക്കി മണ്ഡലകാലം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക