Image

കണ്ണന്താനത്തിനു വേണ്ടി വിമാനം വൈകിപ്പിച്ചു; മന്ത്രിയെ പരസ്യമായി ശകാരിച്ച്‌ യുവതി

Published on 22 November, 2017
  കണ്ണന്താനത്തിനു വേണ്ടി വിമാനം വൈകിപ്പിച്ചു; മന്ത്രിയെ പരസ്യമായി ശകാരിച്ച്‌ യുവതി


ഇംഫാല്‍ :കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിനു വേണ്ടി വിമാനം വൈകിപ്പിച്ചതില്‍ മന്ത്രിക്ക്‌ യുവതിയുടെ ശകാരവര്‍ഷം. അടിയന്തിരമായി രോഗിയെ ചികിത്സിക്കാന്‍ ബീഹാറിലെ പട്‌നയിലേക്ക്‌ പോവുകയായിരുന്ന വനിതാ ഡോക്‌ടറാണ്‌ പ്രതിഷേധിച്ചത്‌. വിവിഐപിയുടെ വിമാനത്തിനു വേണ്ടി യുവതിക്കു പോകേണ്ട വിമാനവും വൈകി. ഇംഫാല്‍ വിമാനതാവളത്തിലാണ്‌ സംഭവം.

വെറുതേ കളയാനുള്ളതല്ല തന്റെ സമയമെന്ന്‌ പറഞ്ഞു കൊണ്ടായിരുന്നു യുവതി രോഷാകുലയായത്‌. ഇനി മുതല്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ വൈകില്ലെന്ന്‌ എഴുതി നല്‍കാന്‍ യുവതി ആവശ്യപ്പെട്ടു. യുവതിയെ ശാന്തയാക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി മന്ത്രിയെ ശകാരിക്കുന്ന വീഡിയോ ഇതിനകം വൈറലായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക