Image

ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രവും ശ്രീമദ് ഭാഗവത പ്രയാഗില്‍ പങ്കുചേരുന്നു

സന്തോഷ് പിള്ള Published on 22 November, 2017
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രവും ശ്രീമദ് ഭാഗവത പ്രയാഗില്‍ പങ്കുചേരുന്നു
ലോകമെമ്പാടും നവംബര്‍ 19 മുതല്‍ 25 വരെ നടന്നുവരുന്ന ശ്രീമദ് ഭാഗവത പാരായണത്തിന്റെ ഭാഗമായി ഡാലസ്സിലെ ഭാഗവത പ്രേമികള്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണവും പ്രഭാഷണവും നടത്തുന്നു. ഭൂമിയുടെ പൂര്‍വദേശത്ത് പാരായണം നിര്‍ത്തുമ്പോള്‍ പാശ്ചാത്യ ദേശത്ത് പാരായണം തുടങ്ങിക്കഴിഞ്ഞിരിക്കും എന്നതുകൊണ്ട് ഏഴു ദിവസവും അഖണ്ഡമായി വിവിധ ഭൂഖണ്ഡങ്ങളില്‍ ഭാഗവതത്തിലെ മന്ത്രങ്ങളായ ശ്ലോകങ്ങള്‍ മുഴങ്ങി കൊണ്ടേയിരിക്കുന്നു.

അനേകം നീര്‍ച്ചാലുകള്‍ ഒന്നുചേര്‍ന്ന് ഒരു നദി ആവിര്‍ഭവിക്കുന്നതു പോലെ, അനേകം പാരായണ വേദികള്‍ ഒന്നുചേര്‍ന്ന് സത്സംഗ സമുദ്രമായി ഭാഗവത പ്രയാഗ് മാറിയിരിക്കുന്നു എന്ന് കേരളാ ഹിന്ദുസൊസിറ്റി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. “ഭാഗവത പ്രൊബോധക”, ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരിയുടെ പ്രഭാഷണം പ്രയാഗിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടത്തപെടുന്നുണ്ടെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രവും ശ്രീമദ് ഭാഗവത പ്രയാഗില്‍ പങ്കുചേരുന്നു
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രവും ശ്രീമദ് ഭാഗവത പ്രയാഗില്‍ പങ്കുചേരുന്നു
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രവും ശ്രീമദ് ഭാഗവത പ്രയാഗില്‍ പങ്കുചേരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക