Image

ലുധിയാനയില്‍ പ്ലാസ്റ്റിക്‌ ഫാക്ടറി തകര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി

Published on 23 November, 2017
ലുധിയാനയില്‍ പ്ലാസ്റ്റിക്‌ ഫാക്ടറി തകര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി


ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ പ്ലാസ്റ്റിക്‌ ഫാക്ടറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ലുധിയാനയിലെ വ്യവസായ മേഖലയായ ചീമ ചൗക്കിലെ ഇടുങ്ങിയ പ്രദേശത്ത്‌ സ്ഥിതി ചെയ്‌തിരുന്ന അഞ്ച്‌ നില ഫാക്ടറിയാണ്‌ തിങ്കളാഴ്‌ച തകര്‍ന്ന്‌ വീണത്‌. 

ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിന്‌ പിന്നാലെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയും പിന്നാലെ കെട്ടിടം തകര്‍ന്നടിയുകയുമായിരുന്നു.

അതിനിടെ, ഫാക്ടറിയുടെ ഉടമസ്ഥനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇന്ദ്രജിത്‌ സിംഗ്‌ ഗോല എന്നയാളാണ്‌ അറസ്റ്റിലായത്‌. അപകടം നടന്ന അന്നു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക