Image

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നു

Published on 23 November, 2017
 കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നു

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. ഇതിനായി മന്ത്രിതല സംഘം ഇടുക്കിയിലേക്ക്‌ പോകും. സൂക്ഷ്‌മത ഇല്ലാതെയാണ്‌ അതിര്‍ത്തി നിര്‍ണയിച്ചതെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ്‌ ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നത്‌. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന്‌ തിരുവനന്തപുരത്ത്‌ ചേര്‍ന്ന റവന്യൂ, വനംവകുപ്പ്‌ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ്‌ തീരുമാനം.

റവന്യൂ, വനം വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ പുറമേ വൈദ്യുതി മന്ത്രി എം.എം മണിയും ഇടുക്കിലേക്ക്‌ പോകുന്നുണ്ട്‌. മന്ത്രിമാര്‍ ഇടുക്കിയിലെ കക്ഷി നേതാക്കളുമായും പ്രദേശ വാസികളുമായും ചര്‍ച്ച നടത്തും. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍പ്പെട്ട വിവാദ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ ഭാഗമാണെന്നാണ്‌ റവന്യൂവകുപ്പിന്റെ നിലപാട്‌. ഇവിടെയാണ്‌ ഇടുക്കി എം. പി ജോയ്‌സ്‌ ജോര്‍ജിന്റെയും കുടുംബത്തിന്റെയും 20 ഏക്കര്‍ ഭൂമി.

കൈവശാവകാശം തെളിയിക്കാന്‍ ജോയ്‌സ്‌ ജോര്‍ജിന്‌ കഴിയാത്തതിനെത്തുടര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച ദേവികുളം സബ്‌ കലക്ടര്‍ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. നിയമപ്രകാരമാണ്‌ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയത്‌ സിപിഎമ്മിന്‌ കനത്ത പ്രഹരമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക