Image

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീ ഡ്രലില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച

Published on 23 November, 2017
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീ ഡ്രലില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച
അബുദാബി  : സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ  കൊയ്ത്തുല്‍സവം നവംബര്‍ 24 വെള്ളിയാഴ്ച രാവിലെ ബ്രഹ്മവാര്‍ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാര്‍ എലി യാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക്  കൊയ്ത്തുല്‍സവ ദിനത്തിലെ ആദ്യഘട്ട കച്ചവടം ആരംഭിക്കും. കപ്പയും മീന്‍ കറിയും, വൈവിധ്യമാര്‍ന്ന നസ്രാണി പലഹാര ങ്ങളും, പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ തട്ടുകടകള്‍ കൊയ്ത്തുത്സവ നഗരിയെ ആകര്‍ഷകമാക്കും. വൈകുന്നേരം നാലു മണിക്ക്  തുടക്കമാവുന്നു രണ്ടാം ഘട്ട ആഘോഷ പരിപാടികളില്‍ അന്‍പതോളം സ്റ്റാളുകള്‍ പ്രവര്‍ത്തന സജ്ജമാവും. വിവിധ ഇനം പായസങ്ങള്‍, കുലുക്കി സര്‍ബത്ത്, ബിരിയാണി, പുതുതലമുറയെ ആകര്‍ഷിക്കുന്ന ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍, ഗ്രില്‍ ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, വീട്ടു സാമഗ്രികള്‍, കരകൗശല വസ്തുക്കള്‍, ഔഷധച്ചെടികള്‍, പുസ്തകങ്ങള്‍ എന്നിവയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വില്പന ശാലകളും കൊയ്ത്തുല്‍സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്‍പതോളം സ്റ്റാളുകളില്‍ ലഭ്യമാവും എന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ ആകര്‍ഷകങ്ങളായ കലാപരിപാടികളും കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, ഭാഗ്യനറുക്കെടുപ്പുകളും  ഉണ്ടാവും.  ബ്രഹ്മവാര്‍ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാര്‍ എലിയാസ് തിരുമേനി, ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോള്‍  ജേക്കബ്, ട്രസ്റ്റി സ്റ്റീഫന്‍ മല്ലേല്‍, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ കെ. കെ. സ്റ്റീഫന്‍, ധനകാര്യ കമ്മിറ്റി ജോയിന്റ് കണ്‍ വീനര്‍ ജോര്‍ജ് വി. ജോര്‍ജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീ ഡ്രലില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക