Image

അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്‌

Published on 23 November, 2017
അണ്ണാ ഡിഎംകെയുടെ  രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്‌

ന്യൂദല്‍ഹി: അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ 'രണ്ടില' മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന്‌ നല്‍കി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉത്തരവ്‌ പുറത്തിറക്കി. അണ്ണാ ഡിഎംകെ എന്ന പേരും ഒപിഎസ്‌ � ഇപിഎസ്‌ വിഭാഗത്തിന്‌ ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടിടിവി ദിനകരന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയത്‌ തിരിച്ചടിയായി. ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്ന സമയത്ത്‌ എതിര്‍ചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ചിഹ്നത്തിന്‌ അവകാശവാദമുന്നയിച്ചിരുന്നു .തുടര്‍ന്നാണ്‌ ഈ ചിഹ്നം മരവിപ്പിച്ചത്‌. എന്നാല്‍ തുടര്‍ന്നു  പനീര്‍ശെല്‍വവും പളനിസാമിയും ഒന്നിച്ചതോടെയാണ്‌ ചിഹ്നം അവര്‍ക്കു ലഭിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക