Image

അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കും : തന്ത്രി കണ്ഠര് മഹേഷ് മോഹനര്

അനില്‍ കെ പെണ്ണുക്കര Published on 23 November, 2017
അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കും : തന്ത്രി കണ്ഠര് മഹേഷ് മോഹനര്
അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന ഈ വ്രതാനുഷ്ഠാനങ്ങളില്‍ പലതും മനസിന്റെ ശുദ്ധിക്കും ശരീരത്തിന്റെ ഗുണത്തിനും സഹായകരമാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തി അനുയോജ്യമായ ചിട്ടകള്‍ ജീവിതത്തിന്റെ ഭാഗമാക്കാം.

അയ്യപ്പ ദര്‍ശനത്തിലൂടെ പകര്‍ന്നുകിട്ടുന്ന സ്വാമി ചൈതന്യത്തിന് പൂര്‍ണത ലഭിക്കാന്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം അത്യാവശ്യമാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പലരും ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതാനുഷ്ഠാനമെടുത്ത് ശബരിമലയില്‍ വരുന്നുണ്ട്. അതുപോലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കാനനപാതയിലൂടെ സ്വാമി ദര്‍ശനത്തിന് എത്തുന്നുണ്ട്.

എത്ര ഭക്തിയോടെ ദര്ശനനത്തിനു വന്നാലും ചില ഭക്തരര്‍ ശബരിമലയുടെ ആചാരത്തിനു വിരുദ്ധമായി ചില കാര്യങ്ങള്‍ ചെയ്യാറുണ്ട് .അതില്‍ ഒന്നാണ് പമ്പയിലെ തുണി ഒഴുക്ക് .എല്ലാ ആചാരങ്ങള്‍ക്കു പിന്നിലും ഒരു ശാസ്ത്രമുണ്ട്. പമ്പയില്‍ ഭക്തര്‍ തുണി ഒഴുക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണമെന്ന് ഭക്തര്‍ തന്നെ സ്വയം ചിന്തിക്കണം എന്ന് തന്ത്രി പറഞ്ഞു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും ഉള്‍പ്പെടേണ്ട ആവശ്യമില്ല എന്നിരിക്കെ അത്തരം വസ്തുക്കള്‍ എന്തിനാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നതെന്ന് ഓരോ ഭക്തനും ചിന്തിക്കണം. പരിസ്ഥിതി സംരക്ഷിക്കാനും ശബരിമലയുടെ പരിപാവനത കാത്തുസൂക്ഷിക്കാനും ഓരോ അയ്യപ്പ ഭക്തനും ബാധ്യതയുണ്ട്. അയ്യപ്പനോടുള്ള ഭക്തി ഈ രീതിയിലും കാഴ്ചവയ്ക്കാം എന്ന സത്യം ഭക്തര്‍ മനിസിലാക്കണം എന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു.
അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ മനസ്സിനെ ശുദ്ധീകരിക്കും : തന്ത്രി കണ്ഠര് മഹേഷ് മോഹനര്
Join WhatsApp News
andrew 2017-11-23 11:49:13
Goodness should come from within, anything other than that is peripheral and temporary. A strong-minded well-cultured human doesn't need any external agents to cultivate goodness. Heredity and environment may play a major role in the formation of personality, but goodness can generate and spread from any individual from any environment.
Rituals, religion, faith, meditation.....are just tools to train weak-minded humans to travel in the paths of goodness. And being weak-minded; most get confused the path as the end. In theory; all may look to be great, but in practice, we see the individual has not changed no matter how many times he/ she repeated the rituals.
Cultivate goodness inside, then it will spread out from one to another and we can have a paradise in our own life.
Tom abraham 2017-11-23 13:27:41

Are you really thankful or just 'full' on this day Lord has made for the four..Legged, as well as for the two..Legged ?


വിദ്യാധരൻ 2017-11-23 17:16:33
ചന്തമേറിയ പൂവിലും ശബളാഭമാം
           ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
           ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്ക-
            രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
            മീശനെ വാഴ്ത്തുവിൻ!"  (ആശാൻ )

ചിന്തയാം മണിമന്ദിരത്തിൽ വസിക്കുന്ന ഈശ്വരനെ അന്വേഷിക്കാത്ത  മനുഷ്യർ  സ്വന്തം വിലയറിയാതെ , ആർക്കും പ്രയോചനം ഇല്ലാതെ മന്ത്രങ്ങളും തന്ത്രങ്ങളും ചൊല്ലി ഈ മനോഹരമായ ഭൂമിയിൽ നിന്ന് തിരോധാനം ചെയ്യും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക