Image

ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍

ജോസ് മാളേയ്ക്കല്‍ Published on 23 November, 2017
ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് നടത്തിയ നാലാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ഡി വി എസ് സി ജൂനിയേഴ്‌സ് റണ്ണര്‍ അപ് ആയി.

ക്രൂസ്ടൗണിലെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ 2017 നവംബര്‍ 11 ശനിയാഴ്ച്ച നടന്ന പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ ഫില്ലി സീനിയേഴ്‌സ്, യു. ഡി. സ്‌ട്രൈക്കേര്‍സ്, ഡി വി എസ് സി സീനിയേഴ്‌സ്, ഡി വി എസ് സി ജൂനിയേഴ്‌സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ വിവിധ വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു.

അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ ഡി വി എസ് സി ജൂനിയേഴ്‌സിനെ പിന്തള്ളിയാണ് ഫില്ലി സീനിയേഴ്‌സ് വിജയിച്ചത്. സജി വര്‍ഗീസ് ക്യാപ്റ്റനായ ഫില്ലി സീനിയേഴ്‌സ് ടീമില്‍ ബൈജു സാമുവേല്‍, ടിബു ജോസ്, ജോജോ ജോര്‍ജ്, ജോഫി ജോസഫ്, സ്റ്റെഫാന്‍ വര്‍ഗീസ്, സാബു വര്‍ഗീസ്, ആഷ്‌ബെല്‍ പയസ് എന്നിവരാé കളിച്ചത്. സാബു ജോണ്‍ ആയിരുന്നു കോച്ച്.

റണ്ണേഴ്‌സ് അപ് ആയ ഡി വി എസ് സി ജൂനിയേഴ്‌സ് ടീമിനുവേണ്ടി ജിതിന്‍ പോള്‍, ഡോമിനിക് ബോസ്‌കോ, എബിന്‍ ചെറിയാന്‍, എമില്‍ സാം, ജസ്റ്റിന്‍ മാത്യു, ജിയോ വര്‍ക്കി, പോള്‍ ജേക്കബ്, അലന്‍ ജോസ്, റോഷന്‍ നൈനാര്‍ എന്നിവര്‍ കളിക്കളത്തിലിറങ്ങി. ജിതിന്‍ പോള്‍ ആയിരുന്നു ക്യാപ്റ്റന്‍.
സ്റ്റെഫാന്‍ വര്‍ഗീസ് എം. വി. പി ആയും, ജോജോ ജോര്‍ജ് ബെസ്റ്റ് ഒഫന്‍സ് പ്ലെയര്‍ ആയും, എബിന്‍ ചെറിയാന്‍ ബെസ്റ്റ് ഡിഫന്‍സ് ആയും, ജിതിന്‍ പോള്‍ ബെസ്റ്റ് സെറ്റര്‍ ആയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.

ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്‌സ് ടീമിനും, റണ്ണര്‍ അപ് ആയ ഡി വി എസ് സി ജൂനിയേഴ്‌സ് ടീമിനും കെയര്‍ ഡെന്റല്‍ സി. ഇ. ഒ ഡോ. സക്കറിയാസ് ജോസഫ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. വ്യക്തിഗത ട്രോഫികള്‍ സതീഷ് നായര്‍, സണ്ണി എബ്രാഹം, പാപ്പന്‍ എബ്രാഹം, ഒളിമ്പ്യന്‍ തോമസ് എന്നിവര്‍ വിതരണം ചെയ്തു.

ഈ വര്‍ഷത്തെ കമ്മ}ണിറ്റി സര്‍വീസ് അവാര്‍ഡ് ബാബു വര്‍ക്കിക്ക് ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രസിഡന്റും, ഫിലാഡല്‍ഫിയായിലെ പ്രമുഖ സ്‌പോര്‍ട്‌സ് സംഘാടകനുമായ എം. സി. സേവ്യര്‍ സമ്മാനിച്ചു.

മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ് പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിçകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്‌പോര്‍ട്ട്‌സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്.

എം. സി. സേവ്യര്‍, സെബാസ്റ്റ്യന്‍ എബ്രാഹം, എബ്രാഹം മേട്ടില്‍, ബാബു വര്‍ക്കി, സതീഷ് നായര്‍ എന്നിവര്‍ ടൂര്‍ണമെന്റു കോര്‍ഡിനേറ്റു ചെയ്തു. ടൂര്‍ണമെന്റ് കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ് ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക