Image

ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ കുടുംബനവീകരണ ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2017
ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ കുടുംബനവീകരണ ധ്യാനം
ടൊറന്റോ: ആഗതമാകുന്ന ക്രിസ്മസിനു ഒരുക്കമായി ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബനവീകരണ ധ്യാനം ഡിസംബര്‍ 1,2,3 തീയതികളില്‍ നടത്തപ്പെടുന്നു. റവ.ഫാ. സെബാസ്റ്റ്യന്‍ വടക്കേപറമ്പില്‍ ഒ.സി.എ.എം ആണു ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. എറ്റോബിക്കോക്കിലുള്ള മൈക്കിള്‍ പവര്‍ സെന്റ് ജോസഫ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (105, Eringate Drive, Etobicoke, Ontario, M9c3Z7) വച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.

ധ്യാനത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിച്ച് വൈകിട്ട് 9 മണിക്ക് അവസാനിക്കുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30-നു ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. അന്നേദിവസങ്ങളില്‍ ധ്യാനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

ഈശോയുടെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന നമുക്കെല്ലാവര്‍ക്കും ഈ ധ്യാനം വളരെ പ്രയോജനകരമായിരിക്കുമെന്നു സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. പത്രോസ് ചമ്പക്കര പ്രത്യാശ പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക