Image

താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരവും സാമൂഹിക പ്രതികാരവും (ജോസഫ് പടന്നമാക്കല്‍)

Published on 24 November, 2017
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരവും സാമൂഹിക പ്രതികാരവും (ജോസഫ് പടന്നമാക്കല്‍)
നമ്പൂതിരി സമുദായത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ പോരാടിയ ഒരു പെണ്‍പുലിയായി കുരിയേടെത്തു താത്രിക്കുട്ടിയെ അറിയപ്പെടുന്നു. അവളെ സാവിത്രിക്കുട്ടിയെന്നും വിളിച്ചിരുന്നു. അവള്‍ സുന്ദരിയും ധീരയുമായിരുന്നു. സവര്‍ണ്ണ മേധാവിത്വത്തിന്റെ ഭാഷയില്‍ അവള്‍ 'വേശ്യ' അല്ലെങ്കില്‍ 'സാധനമായി' അറിയപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുമേലെയുള്ള ലൈംഗിക പീഡനത്തിനെതിരെ കേരളമണ്ണില്‍ നിന്നും ആദ്യമായി ശബ്ദമുയര്‍ത്തിയ സ്ത്രീയും താത്രിക്കുട്ടിയായിരുന്നു. അതുമൂലം നമ്പൂതിരി സമുദായത്തിലെ പൊള്ളയായ പല ദുരാചാരങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. സ്ത്രീകളെ വെറും ലൈംഗിക വസ്തുവായി കരുതിയിരുന്ന അക്കാലത്തെ പുരുഷന്മാര്‍ക്ക് താത്രിക്കുട്ടി ഒരു പേടിസ്വപ്നമായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളെ വിചിന്തനം ചെയ്യുകയാണെങ്കില്‍ അവര്‍ കാലത്തിന്റെ പരിവര്‍ത്തനത്തിനായി പോരാടിയ ഒരു ധീര വനിതയായി കാണേണ്ടി വരും.

താത്രിക്കുട്ടിയുടെ ജനനത്തീയതി കൃത്യമായി എന്നാണെന്ന് നിശ്ചയമില്ല. എന്നാല്‍ 'ഭ്രഷ്ട്ട്' കല്‍പ്പിച്ചത് 1905 ജൂലൈ പതിമൂന്നാം തിയതി ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹം പതിമൂന്നാം വയസ്സിലെന്നും പ്രമാണികരിച്ചിരിക്കുന്നു. താത്രിക്കുട്ടിയുടെ ജനനം 18701880 കാലങ്ങളിലെ ഏതെങ്കിലും വര്‍ഷത്തിലാകാം. അവള്‍ ജനിച്ച ദിവസം കുട്ടിയുടെ പിതാവ് 'കല്പകശ്ശേരി അഷ്ടമൂര്‍ത്തി' എന്ന ഒരു ജ്യോത്സ്യനെ കാണുകയും ജനിച്ച കുഞ്ഞു തറവാട് നശിപ്പിക്കുമെന്ന് ജോത്സ്യന്‍ പ്രവചിക്കുകയുമുണ്ടായി. മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു പെണ്‍ക്കുട്ടിയും ആ വീട്ടിലുണ്ടായി. അതിനുശേഷം താത്രിക്കുട്ടിക്ക് സ്വന്തം അമ്മയില്‍ നിന്ന് പരിലാളന ഇല്ലാതാവുകയും ഇളയ കുട്ടിയ്ക്ക് അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തു. ജ്യോത്സ്യന്റെ പ്രവചനം മൂലം കുടുംബാംഗങ്ങളും കുട്ടിയെ വെറുക്കാന്‍ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ കല്‍പ്പകശേരി ഇല്ലത്തു ജീവിച്ചിരുന്ന അവള്‍ അക്കാലത്തെ ഏറ്റവും സുന്ദരിയായിരുന്നു. സമൂഹം വേശ്യയാക്കിയ അവള്‍ പ്രതികാര ദാഹത്തോടെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പിട്ടിരുന്നവരെയെല്ലാം സ്മാര്‍ത്ത വിചാരണയ്ക്ക് വിധേയമാക്കി. താത്രിക്കുട്ടിയടക്കം അന്നത്തെ പ്രസിദ്ധരായ ഉന്നത കുല ജാതരെ 'ഭ്രഷ്ട്ട്' കല്‍പ്പിച്ചുകൊണ്ട് സമൂഹത്തില്‍നിന്നും പുറത്താക്കിയത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകളായിരുന്നു. അക്കാലത്ത് പാതിവ്രതയല്ലാത്ത സ്ത്രീകളെ സമുദായത്തില്‍ നിന്ന് പുറത്താക്കുന്ന വ്യവസ്ഥിതിയെ 'ഭ്രഷ്ട്' എന്നും അതിനു തീരുമാനമെടുക്കുന്ന നമ്പൂതിരി കൂട്ടായ്മയെ 'സ്മാര്‍ത്തവിചാരം ' (പാതിവൃത വിചാരം) എന്നും പറഞ്ഞിരുന്നു.

ജന്മനാ വളരെ കഴിവും ബുദ്ധിയുമുണ്ടായിരുന്ന താത്രിക്കുട്ടി സ്കൂളില്‍ പഠിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അക്കാലത്ത് യാഥാസ്ഥിതികരായ നമ്പൂതിരി കുടുംബങ്ങള്‍ പെണ്‍ക്കുട്ടികളെ വീടിനു പുറത്തു വിട്ടു പഠിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. എഴുതാനും വായിക്കാനും അവളുടെ സഹോദരരില്‍ നിന്നും പഠിച്ചു. കൂടാതെ കഥകളിയിലും സംഗീതത്തിലും അവള്‍ പ്രാവിണ്യം നേടിയിരുന്നു. 'അപ്പന്‍ നമ്പൂതിരി'യെന്നറിയപ്പെട്ടിരുന്ന 'ചെമ്മണ്‍ തട്ട കുറിയേടത്ത് രാമന്‍ നമ്പൂതിരിയെ' താത്രിക്കുട്ടി പതിമൂന്നാം വയസ്സില്‍ വിവാഹം ചെയ്തു. അപ്പന്‍ നമ്പൂതിരിക്ക് അപ്പോള്‍ താത്രിക്കുട്ടിയുടെ അപ്പന്റെയൊപ്പം പ്രായമുണ്ടായിരുന്നു. വിവാഹത്തിനുശേഷം കുറച്ചുകാലത്തേയ്ക്ക് താത്രിക്കുട്ടിയെപ്പറ്റി പുറം ലോകത്തിനു വലിയ അറിവുണ്ടായിരുന്നില്ല. നമ്പൂതിരീ അന്തര്‍ജനക്കുട്ടികളെ വിവാഹത്തിനുമുമ്പും വിവാഹശേഷവും അടച്ചു പൂട്ടി വളര്‍ത്തുകയെന്ന പാരമ്പര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.

താത്രിക്കുട്ടിയെപ്പറ്റി രണ്ടുമൂന്നു സിനിമകളും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളുമുണ്ട്. ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ 'താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം', വി.ടി. നന്ദകുമാര്‍ എഴുതിയ 'കുരിയേടത്തു താത്രി', ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ "കാസറ്റ് മി ഔട്ട് ഇഫ് യു വില്‍" മാടമ്പ് കുഞ്ഞിക്കുട്ടന്‍ എഴുതിയ 'ഭ്രഷ്ട്ട്' എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഇവരില്‍ മാടമ്പു കുഞ്ഞിക്കുട്ടന്റെ മുത്തച്ഛനായിരുന്നു, താത്രിക്കുട്ടിയെ അന്നു വിചാരണ നടത്തിയ സ്മാര്‍ത്തന്‍. കൂടാതെ ലളിതാംബിക അന്തര്‍ജനത്തിന്റെ 'പ്രതികാര ദേവതയും' താത്രിക്കുട്ടിയുടെ വിചാരണ സംബന്ധിച്ച പ്രസിദ്ധികരണമാണ്.

യാത്രാ സൗകര്യങ്ങളും വാര്‍ത്താവിനിമയ മാര്‍ഗങ്ങളും പരിമിതമായിരുന്ന ഒരു കാലഘട്ടത്തില്‍ യാഥാസ്ഥിതിക കുടുംബത്തിലെ ഒരു കുഗ്രാമത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയില്‍നിന്നും ഇങ്ങനെയൊരു ചരിത്രം ഉണ്ടാവുകയെന്നത് തികച്ചും അവിശ്വസിനീയമായിരുന്നു. രണ്ടു ഗ്രാമങ്ങളുടെ ഇടയിലായ ഒരു നമ്പൂതിരി വീട്ടിലാണ് ഈ കഥ സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ഒരു ഇടറോഡുമുണ്ടായിരുന്നു. ഒരു വശത്തുള്ള റോഡ് പാലക്കാട് ജില്ലയിലുള്ള ഏഴുമങ്ങാട് ഗ്രാമവും മറ്റേ വശം തൃശൂരില്‍ തലപ്പള്ളി താലൂക്ക്, ദേശമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെട്ടതുമായിരുന്നു. ചുറ്റും നെല്‍പ്പാടങ്ങള്‍ നിറഞ്ഞ സുന്ദരമായ ഒരു ഗ്രാമം. ഫല വൃക്ഷങ്ങള്‍ തഴച്ചു വളര്‍ന്നിരുന്ന ഭൂപ്രദേശമായിരുന്നു അവിടം. നാലമ്പലങ്ങളും ചുറ്റും ശുദ്ധ ജലങ്ങള്‍ നിറഞ്ഞ തടാകങ്ങളും ഉണ്ടായിരുന്നു. കല്‍പ്പകശേരി ഇല്ലമെന്നായിരുന്നു ആ നമ്പൂതിരി കുടുംബത്തെ അറിയപ്പെട്ടിരുന്നത്. കഥ നടക്കുന്ന കാലത്ത് അനേകം ഭൂവുടമകള്‍ ഉണ്ടായിരുന്ന കുടുംബമായിരുന്നു അത്. ആ സ്ഥലത്തിന് നാലഞ്ചേക്കര്‍ വിസ്തൃതിയുമുണ്ടായിരുന്നു. ഒരു ധനിക കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന വീടായിരുന്നു അത്. ഈ നമ്പൂതിരി മന 'കാര്‍ത്തികേയ ദേവി അമ്പലത്തിനു' തൊട്ട് എതിര്‍വശത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.

താത്രിക്കുട്ടിയുടെ ഭര്‍ത്താവിന് മറ്റു ഭാര്യമാരും ഉണ്ടായിരുന്നു. അയാള്‍ക്ക് താത്രിക്കുട്ടിയെ ലൈംഗിക കാര്യങ്ങളില്‍ തൃപ്തിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. വളരെ സുന്ദരിയായതുകൊണ്ടു ആര്‍ക്കും അവരെ സ്വന്തമാക്കാനും ചങ്ങാത്തം കൂടാനും മോഹങ്ങളുണ്ടായിരുന്നു. വിവാഹിതയായിരുന്നെങ്കിലും അവളുടെ മാദക സൗന്ദര്യത്തിനുമുമ്പില്‍ പുരുഷലോകം മുഴുവന്‍ കീഴ്‌പ്പെട്ടിരുന്നു. അവളുമായി സമയം ചെലവഴിക്കാന്‍ ആരും താല്‍പ്പര്യപ്പെട്ടിരുന്നു. അതുപോലെ സൗകര്യപൂര്‍വ്വം ഒരിക്കലെങ്കിലും ലൈംഗികതയിലും ഏര്‍പ്പെട്ടിരുന്നു. ഭര്‍ത്താവറിയാതെ അവരുടെ സ്വകാര്യജീവിതത്തിനും ലൈംഗിക താല്പര്യത്തിനുമായി സൗകര്യപ്രദമായ ഒരു വീടും വീടിനുള്ളില്‍ ഒരു ഇഷ്ട തൊഴിയും അവര്‍ക്കുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധരായ പുരുഷന്മാരുമായി ശയിക്കാനായിരുന്നു അവര്‍ക്കിഷ്ടം.

ഒരിക്കല്‍ ഒരു വൃദ്ധനായ മനുഷ്യന്‍ അവരെ സന്ദര്‍ശിച്ചു. താത്രിക്കുട്ടിയുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് അവരെ സ്വന്തമാക്കണമെന്ന മോഹമുണ്ടായി. അവര്‍ ധരിച്ചിരുന്ന മുഖം മൂടി അയാളൊന്നു മാറ്റി നോക്കിയപ്പോള്‍ ആ മനുഷ്യന്‍ ഞെട്ടിപ്പോയി. അത് അയാള്‍ വിവാഹം കഴിച്ചിരുന്ന താത്രിക്കുട്ടിയായിരുന്നു. അയാള്‍ ശബ്ദം വെച്ച് പുറത്തു ചാടിയപ്പോള്‍ അനേകം ജനം അവിടെ തടിച്ചു കൂടി. അവരുടെ ഭര്‍ത്താവ് അവര്‍ക്കുവേണ്ട അനുചിതമായ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. താത്രിക്കുട്ടിയെ സ്മാര്‍ത്ത വിചാരം ചെയ്യാനായുള്ള അപേക്ഷ അന്ന് ഭരിച്ചിരുന്ന രാജാവില്‍ സമര്‍പ്പിച്ചു. അവരുമായി ലൈംഗികതയിലേര്‍പ്പെട്ട മൂന്നു നാല് ബ്രാഹ്മണരുടെ പേരും നല്‍കി.

താത്രിക്കുട്ടിയുടെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടു നമ്പൂതിരി സമുദായത്തില്‍നിന്നും ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. വിവാഹിതയായ അവര്‍ പരപുരുഷ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നായിരുന്നു അവരുടെ പേരിലുണ്ടായിരുന്ന ആരോപണം. പാതിവ്രത്യം തെറ്റിച്ച താത്രിക്കുട്ടിയും അവരുടെ 65 ജാരന്മാരും അടങ്ങിയ വിചാരണ കഥ അക്കാലങ്ങളില്‍ രാജ്യം മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. താത്രിക്കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തില്‍ മാന്യന്മാരും പ്രസിദ്ധരായവരുമായിരുന്നു. ചെമ്മന്തിട്ട, പള്ളിമന, ഇരിഞ്ഞാലക്കുട എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി താത്രിക്കുട്ടിയുടെയും ജാരന്മാരുടെയും വിചാരണ നടന്നു. ഈ വിചാരണ കേരളം മാത്രമല്ല അടുത്തുള്ള സ്‌റ്റേറ്റുകളും ഇന്ത്യ മുഴുവനും ശ്രദ്ധേയമായി തീര്‍ന്നിരുന്നു. അന്നത്തെ നിലവിലുണ്ടായിരുന്ന മദ്രാസ് ഹൈക്കോടതി ഈ സ്മാര്‍ത്ത വിചാരം നിയമ വിരുദ്ധമായി വിധിച്ചെങ്കിലും വിധി വരുന്നതിനു മുമ്പുതന്നെ വിചാരണയിലെ തീരുമാനങ്ങള്‍ നടപ്പാക്കി കഴിഞ്ഞിരുന്നു. അക്കാലങ്ങളില്‍ നമ്പൂതിരി സമൂഹങ്ങളിലെ തീരുമാനങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. സ്മാര്‍ത്ത വിചാരണയില്‍ കുറ്റക്കാരായവര്‍ക്കെല്ലാം 'ഭ്രഷ്ട്' കല്‍പ്പിക്കുകയും ചെയ്തു.

വിചാരണ ചെയ്തിരുന്ന അഞ്ചംഗ കമ്മറ്റിയുടെ പ്രധാന സ്മാര്‍ത്തന്‍ 'ജെതവേദന്‍ തിരുമേനി' എന്ന ഒരു നമ്പൂതിരിയായിരുന്നു. ജെതവേദന്‍ തിരുമേനിയുടെ സഹോദരന്മാരും പീഡനക്കേസിലെ പ്രതികളായിരുന്നു. അവര്‍ക്കും 'ഭ്രഷ്ട്ട്' കല്പിക്കുകയുണ്ടായി. അക്കാലങ്ങളിലെ പ്രസിദ്ധരായിരുന്നവരെയാണ്, താത്രിക്കുട്ടി കുരുക്കില്‍പ്പെടുത്തിയത്. അക്കൂടെ തിരുക്കൊച്ചി, മലബാര്‍ പ്രദേശങ്ങളിലുള്ള പേരുകേട്ട പണ്ഡിതര്‍, സംഗീതജ്ഞര്‍, കഥകളി കലാകാരന്മാര്‍ മുതലായവര്‍ അവരോടൊപ്പം കിടക്ക പങ്കിട്ടവരായുണ്ടായിരുന്നു. കഥകളി കലാകാരന്മാരായിരുന്ന കാവുങ്കല്‍ ശങ്കര പണിക്കര്‍, കാറ്റാലത് മാധവന്‍ നായര്‍, പനങ്കാവില്‍ നാരായണ നമ്പിയാര്‍, അച്യുത പൊതുവാള്‍ എന്നിവര്‍ മാനക്കേടുകൊണ്ടു അവരുടെ തൊഴില്‍ ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു. അവര്‍ ആ പ്രദേശത്തുനിന്നും ദൂരെയെവിടെയോ നാടുവിട്ടു പോവുകയും ചെയ്തു.

ഒരു നമ്പൂതിരി സ്ത്രീ പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി പിടിക്കപ്പെട്ടാല്‍ അവര്‍ പിന്നീട് സ്മാര്‍ത്ത വിചാരണ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. അവരെ പാര്‍പ്പിക്കുന്ന വീടിന് 'പച്ച ഓലപ്പുര' അല്ലെങ്കില്‍ 'അച്ഛന്‍ പുര' എന്നു പറയും. കുറ്റാരോപണ വിധേയയായ സ്ത്രീയെ സഹായിക്കാനായി ഒരു ദാസിയെയും കൊടുക്കുക പതിവാണ്. സ്മാര്‍ത്തന്മാരെയും സഹ സ്മാര്‍ത്തന്മാരെയും നിയമിക്കുന്നത് കൊച്ചി രാജാക്കന്മാരാണ്. ഭ്രഷ്ട്ട് കല്പിക്കുന്നവരെ 'സാധനം' എന്നാണ് അറിയപ്പെടുന്നത്. സ്മാര്‍ത്ത വിചാരം നിരീക്ഷിക്കാന്‍ അകക്കോയിമ്മ, പുറക്കോയിമ്മ എന്നിങ്ങനെ നിരീക്ഷകരുമുണ്ടായിരുന്നു. ആദ്യം ദാസിയെ വിസ്തരിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുക്കുകയെന്നത് അവരുടെ ജോലിയാണ്. അതിനെ ദാസി വിചാരണയെന്നു പറയും.

താത്രിക്കുട്ടിയോട് സ്മാര്‍ത്ത വിചാരണക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പരപുരുഷ ബന്ധം ഉണ്ടായിരുന്നുവെന്ന് അവര്‍ സമ്മതിച്ചിരുന്നു. അവരുമായി ലൈംഗിക ബന്ധമുണ്ടായിരുന്ന പുരുഷന്മാരോടൊപ്പം ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും താത്രിക്കുട്ടി അറിയിച്ചു. എന്നാല്‍ അക്കാലം വരെ പുരുഷന്മാര്‍ക്ക് ലൈംഗിക കുറ്റങ്ങള്‍ക്കു ശിക്ഷയില്ലായിരുന്നു. പുരുഷന്മാരെ വിസ്തരിക്കാന്‍ സ്മാര്‍ത്തന്‍മാര്‍ (കുറ്റം വിധിക്കുന്നവര്‍) തയ്യാറല്ലായിരുന്നു. ധീരയായ അവര്‍ ചുറ്റുപാടുമുള്ള ജനങ്ങളെ സംഘടിപ്പിച്ചു പ്രതിഷേധിച്ചു. അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് അനേകര്‍ രംഗത്തു വന്നു. സ്മാര്‍ത്ത വിചാരണയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഈ പ്രശ്!നം കൊച്ചിയിലെ രാജാവിന്റെ മുമ്പില്‍ എത്തിച്ചു. സ്മാര്‍ത്ത വിചാരം നടത്തുന്നവരോട് താത്രിക്കുട്ടി പറഞ്ഞു, "താനുമായി അനേകം പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവരുടെയെല്ലാം പേരും വിവരങ്ങളും തരാന്‍ തയ്യാറാണ്. ഓരോരുത്തരെയും സമയമെടുത്ത് പ്രത്യേകമായി വിസ്തരിക്കണം." കൊച്ചിരാജാവിന്റെ കല്‍പ്പന അനുസരിച്ച് താത്രിക്കുട്ടിയുമായി ബന്ധത്തിലേര്‍പ്പിട്ടിരുന്ന എല്ലാ പുരുഷന്മാരെയും വിചാരണ നടത്താനും തീരുമാനമെടുത്തു.

ഓരോ പുരുഷന്റെയും രഹസ്യഭാഗങ്ങളിലുണ്ടായിരുന്ന അടയാളങ്ങളും പേരുകളും മറ്റു വിവരങ്ങളും അവര്‍ തെളിവുകളായി വിചാരണ സംഘത്തിന് നല്‍കിക്കൊണ്ടിരുന്നു. ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള അടയാളങ്ങള്‍ കൃത്യമായി നല്കിയിരുന്നതുകൊണ്ടു ആര്‍ക്കും വിചാരണയില്‍നിന്നു രക്ഷപെടാന്‍ സാധിക്കില്ലായിരുന്നു. അടയാളങ്ങള്‍ കൂടാതെ ഇവരില്‍ പലരുടെയും കത്തുകളും താത്രിക്കുട്ടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവര്‍ അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരും പ്രസ്താവിച്ചപ്പോള്‍ ഗ്രാമം മുഴുവനും അടുത്തുള്ള ഗ്രാമത്തിലെ പ്രശസ്തരായ കുടുംബങ്ങളും ഭയപ്പെട്ടു. അവരുടെ കുടുംബങ്ങളിലെയും പുരുഷന്മാര്‍ താത്രിക്കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംശയിച്ചു. ഗ്രാമങ്ങള്‍ മുഴുവന്‍ വാര്‍ത്തകള്‍ ചൂട് പിടിക്കുകയും വിചാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടു അറുപത്തിയഞ്ചുപേരെ മാത്രം കുറ്റക്കാരാക്കി കേസ് വിസ്തരിച്ചു. അവളുടെ ജാരന്മാരായി മുപ്പത് നമ്പൂതിരിമാരും, പത്ത് അയ്യന്‍മാരും പരദേശി ബ്രാഹ്മണരും പട്ടന്മാരുമുണ്ടായിരുന്നു. കൂടെ പതിമൂന്നു അമ്പലവാസികളുടെയും പതിനൊന്ന് നായന്മാരുടെയും പേരുകള്‍ അവര്‍ നല്‍കിയിരുന്നു. കഥകളി, കൂത്ത് മുതലായ കലാപരിപാടികള്‍ നടത്തുന്ന പ്രസിദ്ധരായവരും അക്കൂടെയുണ്ടായിരുന്നു.

വിചാരണ നടക്കുന്ന സമയങ്ങളില്‍ താത്രിക്കുട്ടിയെ ഏകാന്തമായ ഒരു വീട്ടില്‍ മറ്റാരോടും സംസാരിക്കാന്‍ അനുവദിക്കാതെ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിസ്താര വേളയില്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും ഉത്തരം പറയുന്നതും രഹസ്യ സങ്കേതങ്ങളില്‍ വെച്ചായിരുന്നു. അവരെ മറ്റാര്‍ക്കും കാണുവാനോ ചോദ്യോത്തരങ്ങള്‍ എന്തെല്ലാമെന്ന് അറിയാനോ കഴിയില്ലായിരുന്നു. കുറ്റം ചുമത്തപ്പെട്ട സ്ത്രീയെ കഠിനമായി പീഡിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത പീഡന മുറകളുമുണ്ടായിരുന്നു. കുറ്റം ചെയ്ത സ്ത്രീയെ പനയോലയില്‍ മരിച്ചവരെപ്പോലെ ചുരുട്ടി നിലത്തുകൂടി ഉരുട്ടുകയെന്ന രീതികളും പുലര്‍ത്തിയിരുന്നു. ചിലപ്പോള്‍ പാമ്പുകളും ഇഴജന്തുക്കളുമുള്ള മുറിയില്‍ ഏകാന്തമായി പാര്‍പ്പിക്കുമായിരുന്നു. മനുഷ്യരെ പിഴപ്പിച്ച പിശാചായ സ്ത്രീയെന്നും വിളിച്ചു അത്തരക്കാരെ പരിഹസിക്കുമായിരുന്നു. താത്രിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അവരെ അത്തരം ഹീനമായ മൂന്നാം മുറകള്‍ നടത്തിയതായി അറിവില്ല.

താത്രിക്കുട്ടിയെ സമുദായത്തില്‍നിന്നും ഭ്രഷ്ടാക്കിയശേഷം അവരെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ പുറം ലോകത്തിനു ലഭിച്ചിട്ടില്ല. അവരോടൊപ്പം ഭ്രഷ്ടായവരെ നമ്പൂതിരി സമുദായത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ തോഴി അവരെ മന്നാരന്മാരുടെ വീട്ടില്‍ കൊണ്ടുപോയി ആശ്രയം കൊടുത്തുവെന്നും നമ്പൂതിരി യുവതിയായിരുന്നതുകൊണ്ട് അവരെ സുരക്ഷിതമായി നോക്കിയെന്നും പറയുന്നു. പോത്തനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു ആംഗ്ലോ ഇന്ത്യനുമായി ഒന്നിച്ചു താമസിച്ചെന്നും കിംവദന്തിയുണ്ട്. കോയമ്പത്തൂരിന് സമീപമായി എണ്‍പതു വയസുവരെ അവര്‍ ജീവിച്ചെന്നും ഊഹങ്ങളുണ്ട്.

താത്രിക്കുട്ടിയുടെ വിചാരണവരെ സ്ത്രീകളെ മാത്രമേ അക്കാലത്ത് ഭ്രഷ്ട് കല്പിക്കുമായിരുന്നുള്ളൂ. അതിനുശേഷം ഭ്രഷ്ടിനു ഇരയാകുന്നവരെ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കുമായിരുന്നു. അവര്‍ പിന്നെ തോഴിമാരെപ്പോലെ ജാതിക്ക് പുറത്ത് ജീവിക്കണമായിരുന്നു. സമുദായത്തില്‍നിന്ന് പുറത്താക്കിയവര്‍ക്കായി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചവരെപ്പോലെ കര്‍മ്മങ്ങളും നടത്തിയിരുന്നു. കര്‍മ്മങ്ങള്‍ക്ക് പിണ്ഡം ഇരുത്തുകയെന്നു പറയും. ഈ ഭ്രഷ്ടിനു ശേഷം അവരെ പിന്നീട് മനുഷ്യ സ്ത്രീയായി കരുതുമായിരുന്നില്ല. 'സാധനം' എന്നായിരുന്നു ഭ്രഷ്ടാകുന്നവരെ സംബോധന ചെയ്തിരുന്നത്. അതിനു ശേഷം എന്തും അവര്‍ക്ക് സംഭവിക്കാം.

താത്രിക്കുട്ടിയെ ഭ്രഷ്ട് കല്പിച്ചയുടന്‍ അവരുടെ പിതാവ് ആത്മഹത്യ ചെയ്തു. മറ്റുള്ള കുടുംബാംഗങ്ങള്‍ ഗ്രാമം വിട്ടുപോയി ആരുമായി സൗഹാര്‍ദ്ദമില്ലാതെ രഹസ്യമായി ജീവിച്ചു. ഉപേക്ഷിച്ചു പോയ വസ്തു വകകള്‍ പലരായി പിന്നീട് കയ്യേറി. അമ്പലത്തിന്റെ മുന്‍ഭാഗമുള്ള ഭൂമി മുഴുവന്‍ മരുഭൂമി പോലെയായിരുന്നു. മുഴുവന്‍ നശിച്ചതുപോലെ കിടക്കുകയായിരുന്നു. ആ ഭൂമികള്‍ ആരും മേടിക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല. അവിടെയുള്ള വലിയ മരങ്ങളില്‍ വവ്വാലുകള്‍ കൂടുകെട്ടി കിടക്കുന്നു. രാത്രികളില്‍ നത്തുകളും മൂങ്ങാകളും മൂളുമ്പോള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. അക്കാലത്ത് വൈദ്യുതിയോ ടോര്‍ച്ചോ ഉണ്ടായിരുന്നില്ല. കാലങ്കോഴി കൂവുന്ന ശബ്ദവും കേള്‍ക്കുന്നുവെന്ന വിശ്വാസമുണ്ട്. ഭ്രഷ്ട് ലഭിച്ച 65 കുടുംബങ്ങളും മാനം നഷ്ടപ്പെട്ടതുകൊണ്ടു ആ ഗ്രാമം ഉപേക്ഷിച്ചു മറ്റെവിടെയോ താമസമാരംഭിച്ചു. അവരെല്ലാം ഉന്നത കുടുംബക്കാരും വലിയ ഉദ്യോഗസ്ഥരുമായിരുന്നു. ചിലര്‍ യാചകരായി ജീവിക്കേണ്ടി വന്നു. ചിലര്‍ മാറാരോഗം കൊണ്ട് കഷ്ടപ്പെട്ടു. സമുദായം അവരെ നികൃഷ്ടരായി കണ്ടിരുന്നു. അവര്‍ക്ക് മറ്റു ബ്രാഹ്മണരെ കണ്ടാല്‍ മുപ്പതടി മാറി നടക്കണമായിരുന്നു.

ഇന്ന് ആ മനയുടെ ചില നാശനഷ്ടങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മനയിലെ കുടുംബങ്ങള്‍ ആരാധിച്ചിരുന്ന ചില ബിംബങ്ങളും അവിടെയുണ്ട്. രണ്ടു കിണറുകളില്‍ ഒന്ന് അടുക്കളയുടെ സമീപത്തും മറ്റൊന്ന് പുറത്തുമായും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുളിച്ചിരുന്ന രണ്ടു കുളങ്ങള്‍ ചെളി നിറഞ്ഞു കിടക്കുന്നു. നട്ടുച്ചക്കുപോലും ആ പ്രദേശത്തില്‍ക്കൂടി മനുഷ്യര്‍ക്ക് നടക്കാന്‍ ഭയമാണ്. താത്രിക്കുട്ടിയുടെ വീട് അവിടെയില്ലെങ്കിലും സര്‍പ്പക്കാവുകള്‍ ഉണ്ട്. ചില ദേവന്മാരുടെ കൊത്തുപണികളും അലഞ്ഞു നടക്കുന്ന നായകളും ഉണ്ട്. മൂക്കന്‍ ചാത്തനെന്നുള്ളത് സര്‍പ്പദൈവങ്ങളായിരിക്കാം. നാലഞ്ചേക്കര്‍ വിസ്താരമുള്ള പുരയിടമാണത്. ഗ്രാനൈറ്റുകൊണ്ടാണ് ചില ദേവന്മാരെ നിര്‍മ്മിച്ചിരിക്കുന്നത്. അത് കുടുംബത്തില്‍ മരിച്ചുപോയ ബ്രാഹ്മണരുടെ ചൈതന്യം ആണെന്ന് പറയുന്നു.

ധാത്രിക്കുട്ടിയ്ക്ക് സമൂഹത്തിനെതിരെ പ്രതികരിക്കാനുള്ള ശേഷി എങ്ങനെയുണ്ടായി? ഇന്നത്തെ കാലത്തെ പെണ്‍ക്കുട്ടികള്‍ പോലും അങ്ങനെയൊരു സാഹസത്തിനു മുതിരുകയില്ല. സ്ത്രീകളോട് സമൂഹം ക്രൂരമായി പെരുമാറിയിരുന്ന ഒരു കാലവുമായിരുന്നു അന്ന്. അവര്‍ക്കെതിരെ പലവിധ അന്ധവിശ്വാസങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സ്ത്രീകളെ ശബ്ദിക്കാന്‍ പാടില്ലാത്തവരായി തളച്ചിട്ടിരിക്കുകയായിരുന്നു. സമുദായത്തിന്റെ കീഴ്വഴക്കമനുസരിച്ച് താത്രിക്കുട്ടിയെ സ്കൂളില്‍ പഠിക്കാന്‍ അനുവദിക്കാതിരുന്നതും അവരില്‍ വെറുപ്പ് പ്രതിഫലിച്ചിരിക്കാം. സമൂഹത്തില്‍ അന്ന് ഭര്‍ത്താക്കന്മാര്‍ക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. പതിനൊന്നു വയസ്സുമുതല്‍ കൗമാര പ്രായത്തില്‍ പെണ്‍ക്കുട്ടികളെ വൃദ്ധന്മാരായവരെക്കൊണ്ടു വിവാഹം കഴിപ്പിച്ചിരുന്നു. പിന്നീടവര്‍ പുറം ലോകം കാണാതെ അടച്ചുകെട്ടിയ ഇല്ലത്തിനുള്ളില്‍ ജീവിതം തള്ളി നീക്കിയിരുന്നു.

താത്രിക്കുട്ടിയുടെ സൗന്ദര്യവും ധൈര്യവും ബുദ്ധിയും കാരണങ്ങളാല്‍ അവരുടെ ഭര്‍ത്താവിനും അവരോട് അസൂയയായിരുന്നവെന്നും പറയപ്പെടുന്നു. ഒരിക്കല്‍ അയാള്‍ ധാത്രിക്കുട്ടിയുടെ മുമ്പില്‍ ഒരു വേശ്യയെ കൊണ്ടുവന്നു സമയം ചെലവഴിച്ചശേഷം പറഞ്ഞയച്ചു. താത്രിക്കുട്ടി അക്കാലത്തെ പ്രശസ്തരായ പുരുഷന്മാരെ മാത്രം വലയിലാക്കാനുള്ള കാരണവും അജ്ഞാതമാണ്. ഒരു വേശ്യ എന്ന നിലയില്‍ ഭര്‍ത്താവ് അവര്‍ക്കെതിരെ പരാതി കൊടുത്തപ്പോള്‍, സമൂഹം അവരെ ഒറ്റപ്പെടുത്തിയപ്പോള്‍ പുരുഷ ലോകത്തോട് അവര്‍ക്ക് അങ്ങേയറ്റം രോഷം വന്നിരിക്കാം.

താത്രിക്കുട്ടിയുടെ വിചാരണ ശേഷം നമ്പൂതിരി സമുദായത്തില്‍ തന്നെ മാറ്റങ്ങളുടേതായ തുടക്കങ്ങള്‍ക്ക് കാരണമായി. ഒരു സമുദായമെന്ന നിലയില്‍ നമ്പൂതിരിമാര്‍ സംഘടനകളുണ്ടാക്കി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. അവരുടെ സമുദായത്തിലെ വിവാഹ സമ്പ്രദായ മാറ്റങ്ങളായിരുന്നു പ്രധാന തീരുമാനം. ഒരു കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് സ്ത്രീകളെ എത്ര വേണമെങ്കിലും വിവാഹം കഴിക്കാനും അതേസമയം ഇളയ നമ്പൂതിരിമാര്‍ക്ക് വിവാഹിതരാകാന്‍ അവകാശവുമില്ലായിരുന്നു. അനേകം നമ്പൂതിരി പെണ്‍ക്കുട്ടികള്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയും വിവാഹം കഴിച്ചവര്‍ ലൈംഗിക ബന്ധമില്ലാതെ ജീവിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ വൃദ്ധരായ ഭര്‍ത്താക്കന്മാര്‍ മരണപ്പെടുന്നതും സാധാരണമായിരുന്നു. അവരില്‍ പതിനൊന്ന് വയസുമുതലുള്ള വിധവകളുമുണ്ടായിരുന്നു.

ഇത്രമാത്രം ക്രൂരമായ ഒരു നിയമ വ്യവസ്ഥ മനുഷ്യ സമൂഹത്തില്‍ എങ്ങനെയുണ്ടായിയെന്ന് ഇന്നത്തെ യുവതലമുറകള്‍ക്ക് മനസിലാവില്ല. അക്കാലം ജന്മിത്വത്തിന്റെ ഏറ്റവും നീചമായ കിരാത വ്യവസ്ഥ നിലവിലുണ്ടായിരുന്ന കാലമായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിലുള്ള ഭൂവുടമകളും ജന്മികളും എഴുതിയിരുന്ന നിയമങ്ങളായിരുന്നു നാട്ടു വ്യവസ്ഥിതികളിലുണ്ടായിരുന്നത്. ബ്രാഹ്മണര്‍ക്ക് മറ്റുള്ള ജാതികളെ ശിക്ഷിക്കാന്‍ വരെ അധികാരമുണ്ടായിരുന്നു. നമ്പൂതിരികളില്‍ മൂത്ത മകനു മാത്രമേ വിവാഹം കഴിക്കാനും മക്കളുണ്ടാകാനും പാടുള്ളൂവെന്നായിരുന്നു നിയമം. മറ്റുള്ള ഇളയ മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നമ്പൂതിരി കുടുംബങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

യുവതികളായ അന്തര്‍ജനങ്ങളുടെ ജീവിതം അതി ദുരന്തം നിറഞ്ഞതായിരുന്നു. അനേകം സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാന്‍ അവസരം കിട്ടാതെ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി ജീവിക്കണമായിരുന്നു. അതുമൂലം ചില സ്ത്രീകള്‍ക്ക് വഴി പിഴച്ച ജീവിതം നയിക്കേണ്ടി വന്നു. അങ്ങനെ അസാന്മാര്‍ഗികമായി ജീവിക്കുന്നവരെ കണ്ടുപിടിച്ചാല്‍ നമ്പൂതിരി സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കുകയും ചെയ്തിരുന്നു. അവരെ നമ്പൂതിരി വീട്ടില്‍ നിന്നും പെരുവഴിയില്‍ ഇറക്കി വിട്ടിരുന്നു. ചിലര്‍ താണ ജാതികളെ വിവാഹം കഴിച്ചുകൊണ്ടു അവരോടൊത്ത് കഴിഞ്ഞുകൂടി. ചിലരെ പുരുഷന്മാര്‍ വെപ്പാട്ടികളാക്കി കൂടെ പാര്‍പ്പിച്ചിരുന്നു. മറ്റു ചിലര്‍ ഭക്ഷണത്തിനായി തെരുവുകളില്‍ യാചനയും നടത്തിയിരുന്നു.

നമ്പൂതിരി സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങളുണ്ടായിരുന്നു. അമ്പലത്തിലോ സ്വന്തം ബന്ധു ജനങ്ങളുടെ വീട്ടിലോ മാത്രമേ അവര്‍ക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അമ്പലത്തില്‍ പോവുകയാണെങ്കിലും ഒരു നായര്‍ സ്ത്രീയായ തോഴി എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കണം. നമ്പൂതിരിയുടെ അന്തസ്സിന്റെ അടയാളമായും ആ വ്യവസ്ഥിതിയെ കണ്ടിരുന്നു. സ്ത്രീകള്‍ പുറത്തു പോവുകയാണെങ്കിലും അവരുടെ തലയും മാറിടവും ഓലക്കുടകൊണ്ടു മറച്ചിരിക്കുകയും വേണമായിരുന്നു. നമ്പൂതിരി സ്ത്രീയോടൊപ്പം ഒരു നായര്‍ സ്ത്രീ മുമ്പിലും മറ്റു നായര്‍ സ്ത്രീകള്‍ രണ്ടു വശങ്ങളിലായും പിന്നാലെയും നടന്നിരുന്നു. അവരെ മുഖം മൂടിയും ധരിപ്പിച്ചിരുന്നതു കൊണ്ട് മറ്റുള്ളവര്‍ക്ക് മുഖം കാണാന്‍ സാധിക്കില്ലായിരുന്നു. മുമ്പില്‍ നടക്കുന്ന തോഴിയായ സ്ത്രീയുടെ പാദങ്ങളുടെ ചലനങ്ങള്‍ നോക്കി വഴികളില്‍ക്കൂടി നമ്പൂതിരിപ്പെണ്ണിനു നടക്കണമായിരുന്നു.

വിവാഹം കഴിക്കാത്ത നമ്പൂതിരികളുടെയിടയില്‍ 'സംബന്ധ'മെന്ന സമ്പ്രദായം നടപ്പിലുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരായ നായന്മാരുമായി ബ്രാഹ്മണര്‍ അത്തരം ബന്ധം സ്ഥാപിച്ചിരുന്നു. 'സംബന്ധ'മെന്നു പറഞ്ഞാല്‍ വീടിനകത്തുള്ളവരുടെ സമ്മതത്തോടെ പുരുഷന്മാര്‍ക്ക് പെണ്ണുങ്ങളെ കൂടെ താമസിപ്പിക്കാമെന്നുള്ള (ഘശ്ശിഴ ീേഴലവേലൃ) ഒരു വ്യവസ്ഥിതിയായിരുന്നു. ഏതെങ്കിലും ഇഷ്ടപ്പെട്ട സ്ത്രീക്ക് ഒരു പുടവ കൊടുത്താല്‍ സംബന്ധമാകും. സംബന്ധത്തില്‍ക്കൂടി വരുന്ന സ്ത്രീക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമേയുള്ളൂ. ഒരാള്‍ക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും സംബന്ധം ചെയ്യാം. വിവാഹമായി രജിസ്റ്റര്‍ ചെയ്യില്ല. അവര്‍ക്കുണ്ടാകുന്ന മക്കളില്‍ കുടുംബവക സ്വത്തുക്കളുടെ വീതം കിട്ടുകയില്ല. സംബന്ധത്തിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം പോലും കൊടുക്കാന്‍ ബാധ്യതയില്ല. ഏതു സമയത്തും ബന്ധം വേണ്ടെന്നു വെച്ചാല്‍ സംബന്ധം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. കാരണം ബ്രാഹ്മണന്റെ സംബന്ധത്തിനു നിയമപരമായ സാധുത കല്‍പ്പിച്ചിട്ടില്ലായിരുന്നു. ബ്രാഹ്മണരുടെയിടയില്‍ 'മരുമക്കത്തായം' പ്രാബല്യത്തിലുണ്ടായിരുന്നതിനാല്‍ സംബന്ധം ചെയ്ത സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും വസ്തുവകകളുടെ വീതം ലഭിക്കില്ലായിരുന്നു. നമ്പൂതിരിമാരുടെ പില്‍ക്കാലത്തുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ക്കു താത്രിക്കുട്ടി ഒരു നിമിത്തമായിരുന്നുവെന്ന് ചരിത്രം അങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരവും സാമൂഹിക പ്രതികാരവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Johny Kutty 2017-11-24 20:27:12
ശ്രീ ജോസഫ് പതിവുപോലെ നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ, നന്ദിയും ഒപ്പം.                     ശ്രീ തോമസ് വടക്കേൽ, "കൊട് കൈ". പൂർണമായും യോജിക്കുന്നു.    അറിവ് പരിമിതമായിരുന്ന ഗോത്ര കാലത്തു രചിച്ച മത ഗ്രന്ദങ്ങൾ മാനസിക വികാസം പ്രാപിക്കാത്ത അന്നത്തെ മനുഷ്യരുടെ ഭാവനയിൽ സൃഷ്‌ടിച്ച ദൈവങ്ങളെയും തലയിലേറ്റി നടക്കുന്ന വിശ്വാസികളെ നിങ്ങൾ ആധുനിക ലോകത്തു ജീവിക്കുന്ന പ്രാകൃത മനുഷ്യർ ആണ്. അല്ലെങ്കിൽ നാലാം നൂറ്റാണ്ടിലെ കുരിശു ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ സ്ഥാപിച്ചു അല്ലെങ്കിൽ ഏഴാം നൂറ്റാണ്ടിൽ വന്ന നമ്പൂതിരിയെ ഒന്നാം നൂറ്റാണ്ടിൽ മാമോദീസ മുക്കി. പള്ളി എന്ന സാധനം റോമാ സാമ്രാജ്യത്തൊരിടത്തും ഇല്ലാത്ത നാളിൽ ഏഴര പള്ളി വച്ചു എന്നും ഉള്ള കഥകൾ അപ്പാടെ വിശ്വസിക്കുന്നവരെ ചിന്തിക്കൂ ബൈബിൾ വായിക്കു ചരിത്രം അന്വേഷിക്കു  പുരോഹിതരുടെ കഥകളെ ചോദ്യം ചെയ്യൂ വരും തലമുറ നിങ്ങളെ വെറുക്കാതിരിക്കണമെങ്കിൽ.       
നാരദന്‍ 2017-11-25 05:58:30

രമേശ്‌ ചെന്നിത്തല  പോലീസ് മന്ത്രി ആയിരുന്ന കാലം, അമേരിക്ക സന്ദര്‍ശിച്ചു. ഒരു അമേരിക്കന്‍ ഉപദേശി ഒരു മൊബൈല്‍ഫോണ്‍  ചെന്നിത്തലക്ക്  കൊടുത്തു . ചെന്നിത്തല അ ഫോണ്‍ തിരികെ പോയപ്പോള്‍  JFK Airport garbagil ഇട്ടു കാണും .

ഉപദേശി നാട്ടില്‍ എത്തി ബി ജെ പി  കോട്ടയില്‍ മൈക്ക് വച്ച് വലിയ യോഗം . ബി ജെ പി കാര്‍ ഇട്ടു ഓടിച്ചു .ഉപദേശി യേശുവിനെ വിളിക്കുന്നതിനു പകരം  ചെന്നിത്തലയെ  താന്‍ കൊടുത്ത ഫോണ്‍ നബറില്‍ വിളിച്ചു .ചെന്നിത്തല തിരികെ വിളിച്ചില്ല എന്ന പരാതിയുമായി ഇന്നും ഉപദേശി . അതുപോലെ ബി ജെ പി കാര്‍ ഓടിച്ച കമന്‍റെ  എഴുത്തുകാര്‍  ഇ മലയാളിയില്‍ ഉണ്ട് . എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും  എന്നും ബി ജെ പി ,ബി ജെ പി 

Ninan Mathullah 2017-11-24 20:36:56

Thomas Vadakkel, John Kutty and Johny smell like and act like BJP Christians. It is clear from their words that they do not identify themselves with Christians. Otherwise no Christian would dare to despise his/her own community like this.

BJP strategy is to create a controversy where there is no controversy there and turn it into vote banks by polarization and division in otherwise friendly communities. The same is going on with Rani Padmini/Padmavathi movie issue playing now.They came to power by playing the race cards with illiterate and naive Hindus. Here in emalayalee column also they want to destroy communal harmony by playing one group against another. I am surprised emalayalee allow to publish such substandard comments and bring polarization to benefit one party- BJP. If Thomas Vadakkel said is right, let him bring reference from history books. Based on whose writing is all these trash presented here? Can you quote any history books? I am of mixed color and I have more Dravidian DNA in me than Aryan/Brahmin DNA. Almost everybody’s DNA in Kerala must be having both Naboothiri and Dravidian DNA in them. St Thomas converted many- both Dravidians and Naboothiri Brahmins. Only Namboothiri were appointed to leadership position in church because of their better education. So stop this propaganda and evil strategy to divide harmonious communities to stay in power by exploiting race/religion sentiments.

Thomas Vadakkel 2017-11-24 19:22:18
പൂർവിക തലമുറകൾ നമ്പൂതിരികളെന്നു വിശ്വസിക്കുന്ന നൈനാൻ മാത്തുള്ളയെപ്പോലുള്ളവർ  ഇങ്ങനെയുള്ള നമ്പൂതിരിമാരുടെ അന്തപ്പുരരഹസ്യങ്ങൾ വായിച്ചാൽ ചില പൊട്ടവിശ്വാസങ്ങളെ പൊളിച്ചെഴുതാൻ സാധിക്കും. രാജ്യസഭാ അംഗവും സൂപ്പർ സ്റ്റാറുമായ സുരേഷ് ഗോപിക്ക് ഇനി അടുത്ത ജന്മത്തിൽ നമ്പൂതിരിയായി ജനിക്കണം പോലും. അയാള്ക്ക് അന്ന് പെൺകുട്ടികൾ ഉണ്ടായാൽ വൃദ്ധരായ നമ്പൂതിരിമാർക്ക് കാഴ്ചയും വെക്കണം! സുരേഷ് ഗോപിയുടെ മുത്തമ്മമാർ നമ്പൂതിരി അന്തർ ജനങ്ങളുടെ തുണികൾ കഴുകി കൊടുത്തിരുന്ന നന്ദിയെങ്കിലും രേഖപ്പെടുത്തണമല്ലോ! ക്രിസ്ത്യാനികളും യൂറോപ്യൻമാർ വരുന്നതിനു മുമ്പ് ജന്മിമാരായ നമ്പൂതിരികൾക്കു വേണ്ടി ദാസ്യപ്പണി ചെയ്യുകയായിരുന്നുവെന്നതും മാത്തുള്ളയ്ക്ക് അഭിമാനിക്കാം. അടിമകളോടു കാരുണ്യത്തോടെ പെരുമാറണമെന്ന ക്രിസ്തു സന്ദേശം തോമ്മാശ്ലീഹാ പ്രചരിപ്പിച്ചപ്പോൾ ഇല്ലങ്ങളിൽ ഒളിച്ചിരുന്ന് നമ്പൂതിരി പെണ്ണുങ്ങൾക്ക് ഗർഭം കൊടുത്ത അടിമകളും അവരുടെ പുറത്താക്കിയ നമ്പൂതിരി സ്ത്രീകളും ക്രിസ്ത്യാനികളായി മതം മാറിയിരിക്കാം.       

നമ്പൂതിരിക്ക് താണ ജാതികളിലുള്ള സ്ത്രീകളെ കൂടെ പാർപ്പിക്കാമായിരുന്നു. നമ്പൂതിരിയുടെ ആവശ്യം കഴിയുമ്പോൾ അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഭിക്ഷാടനമായി നടന്നിരുന്ന അവരുടെ സന്തതികളെ സെന്റ്. തോമസ് ക്രിസ്ത്യാനികളാക്കിയേക്കാം. അങ്ങനെയെങ്കിൽ ക്രിസ്ത്യാനികൾക്കും നമ്പൂതിരി പാരമ്പര്യം അവകാശപ്പെടാം.  
 
പൊതുവെ അമ്മൂമ്മ കഥകളിൽ വിശ്വസിക്കാനാണ് പാരമ്പര്യ വാദികൾക്ക് താൽപ്പര്യം. യൂറോപ്യന്മാർ ഇന്ത്യയിൽ വരുന്നതിനുമുമ്പ് ഭൂരിഭാഗം ക്രിസ്ത്യാനികളും ഭൂവുടമകളായ നമ്പൂതിരിമാർക്കു അടിമ ജോലി ചെയ്യുകയായിരുന്നു. ചിലർ പേരിന്റെ കൂടെ നമ്പൂതിരി ഇല്ലങ്ങളുടെ പേരും ചേർത്തിരുന്നു. . ഇല്ലങ്ങളും പരിസരവും ടോയിലറ്റും അവരുടെ പൂർവിക തലമുറകൾ വൃത്തിയാക്കിക്കൊണ്ടിരുന്ന ചരിത്രമാണ് അത് സൂചിപ്പിക്കുന്നത്.

വേഷം കെട്ടി നടക്കുന്ന ചില ഓർത്തോഡോക്സ് ബിഷപ്പുമാരുടെ പൂർവികർ തോമ്മാശ്ലീഹാ മാമ്മോദീസാ മുക്കിയ നമ്പൂതിരി ക്രിസ്ത്യാനികളെന്നു പറഞ്ഞു ജീവചരിത്രങ്ങളും എഴുതാറുണ്ട്. ഇത്തരം തിരുമേനിമാരാണ് തോമ്മാശ്ലീഹായുടെ ഇന്ത്യയിലെ താമസത്തെപ്പറ്റിയുള്ള പൊട്ടക്കഥകൾ പ്രചരിപ്പിക്കുന്നത്. ഓരോ മനുഷ്യരും വയറ്റിനുള്ളിൽ 'സേഫ്റ്റി ടാങ്ക്' വഹിക്കുമ്പോൾ ആരും തിരുമേനിമാരല്ലെന്ന് ഇത്തരം പൊട്ടക്കഥകൾ വിശ്വസിക്കുന്നവർക്ക് മനസിലാകില്ല. നമ്പൂതിരിമാരെയും തിരുമേനിമാരെന്നാണ് വിളിച്ചിരുന്നത്.   

മാത്തുള്ളയോട് ഒരു അപേക്ഷ. ക്രിസ്തുവിനെ അപമാനിക്കരുത്! തോമ്മാശ്ളീഹാ ഇന്ത്യയിൽ വന്നുവെന്നു വിശ്വസിച്ചാൽ ക്രിസ്തുവിനെ അടിമ വ്യാപാരിയായി കാണേണ്ടി വരും. പൗരാണിക ഗ്രന്ഥമായ തോമ്മാശ്ലീഹായുടെ നടപടിക്രമങ്ങളിൽ (ആക്ട് ഓഫ് തോമസ്) ക്രിസ്തു ഒരു അടിമ വ്യാപാരിയും തോമ്മാശ്ലീഹായെ ക്രിസ്തു ഒരു യഹൂദന് അടിമയായി വിറ്റുവെന്നുമാണ് എഴുതിയിരിക്കുന്നത്. 
വിദ്യാധരൻ 2017-11-24 22:26:11
താത്രിക്കുട്ടിയുട രണ്ടാം ജന്മമായിരിക്കാം ഫൂലൻദേവി.  കേരളത്തിലും ലോകത്തിന്റെ പല ഭാഗത്തും താത്രിക്കുട്ടിമാരുടെയും ഫൂലൻദേവിമാരുടെയും കുറവ് അറിയാനുണ്ട് .  

ജീവിച്ചത് വെറും 38വര്‍ഷം മാത്രമാണ്. എന്നാല്‍ ആ 38 വര്‍ഷക്കാലം സംഭവബഹുലമായിരുന്നു. ഫൂലന്‍ ദേവി എന്ന ബണ്ഡിറ്റ് ക്യൂനിന് അക്കാലയളവ് ധാരാളമായിരുന്നു. ഇനിയൊരാള്‍ക്കും നടന്നുപോവാനാകാത്ത പാതയിലൂടെയായിരുന്നു ഫൂലന്‍ ദേവി സഞ്ചരിച്ചത്. സ്ത്രീകള്‍ക്കൊരിക്കലും കൊള്ളക്കാരാവാന്‍ കഴിയില്ലെന്നു വിശ്വസിച്ചിരുന്ന ലോകത്തെയാകെ തന്റെ ജീവിത്തതിലൂടെയാണ് ഫൂലന്‍ദേവി ഞെട്ടിച്ചത്.

യഥാര്‍ഥത്തില്‍ താഴ്ന്ന ജാതിക്കാരെ ചൂഷണം ചെയ്തിരുന്ന ഉയര്‍ന്ന ജാതിക്കാരായ ഭൂപ്രമാണിമാരായിരുന്നു ഫൂലന്‍ദേവിയെ ഇങ്ങനെയാക്കിയത്. തന്റെ പതിനൊന്നാം വയസില്‍ മുപ്പതു കഴിഞ്ഞ മനുഷ്യനെ വിവാഹം കഴിക്കേണ്ടി വന്നത് ഫൂലന്‍ദേവിയുടെ ജീവിതമാകെ തകര്‍ത്തു കളഞ്ഞു. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ ബലാല്‍സംഗം ഏറ്റുവാങ്ങേണ്ടി വന്ന ഫൂലന്റെ പിന്നീടുള്ള ജീവിതം നരകതുല്യമായിരുന്നു. ഒടുവില്‍ ഒരുവിധത്തില്‍ അവിടെ നിന്നു രക്ഷപ്പെട്ട ഫൂലന്റെ ജീവിതത്തിലെ ദൈന്യതകള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. അവളെ തട്ടിക്കൊണ്ടു പോയ കൊള്ളക്കാരോട് ഇവളെ കൊന്നു കളയാമോയെന്നു ചോദിച്ച ഗ്രാമത്തലവന്‍ ഫൂലന്‍ദേവിയുടെ മനസില്‍ വിദ്വേഷത്തിന്റെ ആദ്യ തീപ്പൊരി വിതറി. മനസാക്ഷിയുള്ള കൊള്ളക്കാര്‍ ആ പെണ്‍കുട്ടിയെ കൊന്നു കളഞ്ഞില്ല, അവള്‍ അവരോടൊപ്പം വളരുകയായിരുന്നു.

പതിനെട്ടാം വയസില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട അക്രമികള്‍ ഫൂലനെ കൂട്ട ബലാത്സസംഗത്തിനിരയാക്കി. അതിനുശേഷം വേറൊരു അക്രമിസംഘത്തിന്റെ കൈയ്യില്‍പ്പെട്ട ഫൂലനെ അവിടെയും കാത്തിരുന്നത് കൊടിയ പീഡനമായിരുന്നു. പല തവണബോധം പോലും നഷ്ടപ്പെട്ടു. ഈവിധ പീഡനങ്ങള്‍ ഫൂലന്‍ദേവിയുടെ ഹൃദയത്തെ ഉരുക്കാക്കി. ഇനി തന്റെ പാത അക്രമത്തിന്റെതാണെന്ന് ഫൂലന്‍ തീര്‍ച്ചയാക്കി. പതുക്കെ തങ്ങളുടെ സംഘത്തിന്റെ നേതൃത്വം ഫൂലന്‍ ഏറ്റെടുത്തു. അതോടെ ചെറിയ തോതിലുള്ള കവര്‍ച്ചയും ആരംഭിച്ചു. എന്നാല്‍ ആരും ഭയക്കുന്ന കൊള്ളക്കാരിയായി ഫൂലന്‍ വളര്‍ന്നത് വളരെപ്പെട്ടെന്നായിരുന്നു. പിന്നെയുള്ള കാലം പ്രതികാരത്തിന്റേതായിരുന്നു. തന്നെ കൂട്ടബലാല്‍സംഗം ചെയ്ത യുവാക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്കായിരുന്നു ആദ്യം പോയത്.

രണ്ടു പ്രതികളെ ഫൂലന്‍ തിരിച്ചറിഞ്ഞു. മറ്റുള്ളവരെവിടെയെന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയില്ല. എന്നാല്‍ സംഹാര ദുര്‍ഗയായ ഫൂലന്‍ ആ ഗ്രാമമാകെ തീയിട്ടു. ബലാത്സംഗക്കാരായ 22 പേരും ആ തീയില്‍ വെന്തുമരിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ഒരു കൗമാരക്കാരി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെവരെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ഇത്. ഒടുവില്‍ ഫൂലന്‍ ഗവണ്‍മെന്റിനു മുമ്പില്‍ കീഴടങ്ങി. തന്റെ പിതാവിന്റെ നാട്ടിലേക്കു തിരിച്ചുപോവാനനുവദിക്കുക, തന്റെ കൂടെപ്പിറപ്പിന് സര്‍ക്കാര്‍ ജോലി നല്‍കുക, തന്റെ സംഘാംഗങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനേത്തുടര്‍ന്നായിരുന്നു അത്. എന്നിരുന്നാലും തടവുശിക്ഷ ഒഴിവാക്കാനായില്ല. എട്ടുവര്‍ഷമാണ് ഫൂലന്‍ തടവില്‍ കിടന്നത്. 1983ല്‍ തുടങ്ങിയ വിചാരണ നീണ്ടു നിന്നത് 11 വര്‍ഷമാണ്. ഒടുവില്‍ ഫൂലനെതിരായ എല്ലാകേസുകളും തള്ളിയപ്പോള്‍ ബണ്ഡിറ്റ് ക്യൂന്‍ 1994ല്‍ മോചിതയായി. അടുത്ത വര്‍ഷം ഉമേദ് സിംഗ് എന്നയാളെ വിവാഹം കഴിച്ചു.

ജയില്‍ മോചനത്തിനു രണ്ടുവര്‍ഷത്തിനു ശേഷം 1996ല്‍ ഫൂലന്‍ ദേവി പതിനൊന്നാം ലോക്‌സഭയില്‍ അംഗമായി. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച ഫൂലന്‍ മിര്‍സാപൂരില്‍ നിന്നുമാണ് ലോകസഭയില്‍ എത്തിയത്. എതിരാളികള്‍ പുറത്ത് കാത്തിരിക്കുന്നതിനാല്‍ അതീവ സുരക്ഷയിലായിരുന്നു ഫൂലന്‍ദേവി എപ്പോഴും സഞ്ചരിച്ചിരുന്നത്. ബോഡിഗാര്‍ഡുകളില്‍ പോലും അവര്‍ക്ക് ശത്രുക്കളുണ്ടായിരുന്നു. താന്‍ ധരിച്ചിരുന്ന സുരക്ഷാ കവചത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് ആകെ വിശ്വാസമുണ്ടായിരുന്നത്.  അവരുടെ സംശയം തെറ്റിയില്ല. 2001 ജൂലൈ 25ന് മുഖമൂടി ധരിച്ച മൂന്ന് തോക്കുധാരികള്‍ ഡല്‍ഹിയിലെ വസതിയില്‍ വച്ച് ഫൂലന്‍ദേവിയ്ക്കു നേരെ വെടിയുതിര്‍ത്തു. ആശുപത്രിയിലെത്തിയിക്കുമ്പോഴേക്കും ആ സാഹസിക ജീവിതം അവസാനിച്ചിരുന്നു. അക്രമികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ഫൂലന്‍ ദേവിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുള്ളതായി സംശയിച്ചിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ അയാളെ കുറ്റവിമുക്തനാക്കി. ഫൂലന്‍ദേവിയുടെ ജീവിതം ആസ്പദമാക്കി 1994ല്‍ പുറത്തിറങ്ങിയ ബണ്ഡിറ്റ് ക്യൂന്‍ എന്ന സിനിമ ലോകശ്രദ്ധ നേടി. സീമാ ബിശ്വാസായിരുന്നു ചിത്രത്തില്‍ ഫൂലന്‍ ദേവിയായത്. സിനിമയെപ്പോലും വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ത്ത ഫൂലന്‍ മണ്‍മറഞ്ഞിട്ട് ഒന്നര ദശാബ്ദം കഴിഞ്ഞെങ്കിലും ഫൂലന്‍ ദേവി എന്നു കേട്ടാല്‍ ഇന്നും ആളുകള്‍ ഒന്നു ഞെട്ടും. അതായിരുന്നു ഫൂലന്‍ ദേവി, ചരിത്രത്തിലെ ഒരേയൊരു ബണ്ഡിറ്റ് ക്യൂന്‍.
Johny Kutty 2017-11-25 06:42:18
എന്റെ പേരെടുത്തു വിമർശിച്ചതുകൊണ്ടു മാത്രം പറയട്ടെ താങ്കൾ മറുപടി അർഹിക്കുന്നില്ല.  സ്വന്തം അഭിപ്രായത്തോട് എന്തെങ്കിലും വിയോജിപ്പ് കാണിക്കുന്നവരെ എല്ലാവരെയും ബി ജെ പി ക്രിസ്ത്യാനി എന്ന് ലേബൽ ചാർത്തുന്ന താങ്കൾ ഒന്നാന്തരം ഉടായിപ്പാണ്‌. ഈ മലയാളീ ഒരു പള്ളിയുടെ ഫോറം ആണെന്ന ഭാവത്തിലാണ് താങ്കളുടെ എല്ലാ അഭിപ്രായങ്ങളും. പേരെടുത്ത വിമർശിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. എല്ലാവിധ നന്മകളും.             
Ninan Mathullah 2017-11-25 07:19:17
Naaradhan, sorry I left you out from the group. Yes, you are also part of the 'emalayalee gang' despising one community for political reasons. Once division is created in a community, it is easy to rule over them. The best strategy is to attack leadership and bring ill will between leadership and its members. It is BJP strategy to destroy existing leadership of minority groups, and allow no new leadership to come by scare tactics. We noticed the same here from you. If a writing is from a minority community you give scathing criticism of the article or news to discourage the writers. You do not write anything positive about it. You do not want any new leaders from minority groups. We see the same in Kerala also as minority leaders must be ready to step down anytime as some Channel News and these forces politicize news and events to bring them down. In school curriculum, writings of minority writers, it is hard to find place.
നാരദന്‍ 2017-11-25 08:06:29
BJP and trumpers has the same policy. You supported trumpers because you are a so called christian and not a true christian. Yes you are using e malayalee to dump your religious fanaticism.
andrew 2017-11-25 08:08:41
Primitive religions are all male dominating. Pathetic to see even in this times religion has not changed. Women were just concubines, sex slaves, a commodity for sale with the livestock. Abrahamic religions even sold their own daughters. Why women still are faithful to these religions is a pathetic puzzle. These male-dominated religions will perish if women walk out of these religions.
oru vayanakari 2017-11-25 15:41:16
Just for your information, 

What Is Schizophrenia?

It’s a serious mental illness that can be disabling without care. About 1% of Americans have it. People with the condition may hear voices, see imaginary sights, or believe other people control their thoughts. These sensations can frighten the person and lead to erratic behavior. Although there is no cure, treatment can usually manage  the most serious symptoms.  It is not the same as multiple personality disorder.

Christian Brothers 2017-11-27 06:37:03
ടർക്കിയും കള്ളും അടിച്ചു കഴിഞ്ഞപ്പോൾ ഒരുത്തനും മത പ്രസംഗം വരുന്നില്ലേടാ മക്കളെ ! എല്ലാം കൂടി ഇപ്പഴേ അടിച്ചു തീർത്താലോ ?  യേശു ജനിക്കാൻ ഇനി അധിക സമയമില്ല , നമ്മൾക്ക് ഘോഷിക്കണ്ടേ ! 

J.Mathew 2017-11-27 13:37:50
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം മുൻപ് എന്തായിരുന്നു എന്നതിലല്ല അഭിമാനം ഇപ്പോൾ എന്താകുന്നു എന്നതിലാണ്.തോമാശ്ലീഹാ മലങ്കരയിൽ വന്ന് സുവിശേഷം അറിയിച്ചു അന്നുണ്ടായിരുന്നവരെ ക്രിസ്ത്യാനികൾ ആക്കി.തോമാശ്ലീഹാ വന്നപ്പോൾ കേരളത്തിൽ മനുഷ്യർ ഇല്ലായിരുന്നു എന്ന് ഒരു വടക്കനും തെക്കനുംപറയുമെന്ന് തോന്നുന്നില്ല.എല്ലാ മനുഷ്യരും ദൈവത്തിന്റെ സന്തതികൾ ആണ്.ആദം ആണല്ലോ നമ്മുടെ മുത്തച്ഛൻ.സകല ജാതികൾക്കും വേണ്ടിയാണ് യേശു മനുഷ്യനായി അവതരിച്ചത്.നിങ്ങൾ ലോകത്തെല്ലായിടത്തും പോയി സുവിശേഷം അറിയിക്കുഎന്നുള്ളത് യേശുവിന്റെ കല്പന യാണ്.തോമാശ്ലീഹാ അത് ലംഖിച്ചു എന്നാണോ ഇവിടുത്തെ കൂലി എഴുത്തുകാരും  വ്യാജ നാമധാരികളും പറയുന്നത്? തോമാശ്ലീഹാ മലങ്കരയിൽ വന്നതിന്റെ തെളിവ് ഇവിടുത്തെ ക്രിസ്ത്യാനികൾ തന്നെയാണ്.അവരിൽ മുൻപ് പല മതത്തിൽ പെട്ടവരും ജാതിയിൽ പെട്ടവരും ഉണ്ട്.അതിൽ എന്താണ് തെറ്റ് .ക്രിസ്തു വന്നത് ഏതെങ്കിലും ഒരു പ്രത്യേക ജാതിക്കുവേണ്ടിഅല്ല.മറ്റു തൊഴുത്തിലും എന്റെ ആടുകൾ ഉണ്ട് എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക