Image

പൈപ്പിന്‍ ചുവട്ടിലെ മനോഹര പ്രണയവുമായി നീരജ് മാധവ്

Published on 24 November, 2017
പൈപ്പിന്‍ ചുവട്ടിലെ മനോഹര പ്രണയവുമായി നീരജ് മാധവ്

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നീരജ് മാധവ് ആദ്യമായി നായകനായി എത്തിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തി. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. ബിജിബാലിന്റേതാണ് സംഗീതം.

റെബ മോണിക്ക ജോണാണ് നായിക. സുധി കോപ്പ, അജു വര്‍ഗീസ്, അപ്പാനി ശരത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക