Image

ഇന്‍ഡോ യുഎസ്സ് ഡമോക്രസി ഫൗണ്ടേഷന്റെ പ്രസക്തി

തോമസ് പടന്നമാക്കല്‍ Published on 24 November, 2017
ഇന്‍ഡോ യുഎസ്സ് ഡമോക്രസി ഫൗണ്ടേഷന്റെ പ്രസക്തി
ഇന്‍ഡോ യുഎസ്സ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ് ഡോട്ട് ഓര്‍ഗ്) എന്ന ചിന്താ കേന്ദ്രംജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെമ്പര്‍ പോള്‍ വല്ലോണ്‍ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.

ഇന്ത്യയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണു ഫൗണ്ടേഷന്റെ രൂപീകരണം. നെഹ്രു തൂടക്കം കുറിച്ച ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഏകാധിപത്യ ചിന്തകള്‍ ഉടലെടുക്കുകയുംവ്യക്തിപൂജ വളരുകയും ചെയ്യുന്നു. നിയമ വാഴ്ച അട്ടിമറിച്ച് ജനക്കൂട്ടം സ്വന്തം ഇഷ്ടം നടപ്പാക്കുന്നു. ബഹുസ്വരതയെ ഇല്ലാതാക്കി ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു. അതിനു ഒത്താശ പാടാന്‍ ജനാധിപത്യ-സെക്കുലര്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യാക്കാര്‍ തന്നെ ആളും അര്‍ഥവുമായി മുന്നിട്ടിറങ്ങുന്നു. ഈ അവസ്ഥയില്‍ ഗാന്ധിയും നെഹ്രുവും വിഭാവനം ചെയ്ത ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള എളിയ ശ്രമമാണു ഫൗണ്ടേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

രാഷ്ട്രീയ സാമൂഹ്യ, സാമ്പത്തിക, ബൗദ്ധിക മേഖലകളെ വിശകലനം ചെയ്യുക, ജനാധിപത്യ സമൂഹങ്ങളെക്കുറിച്ച് ആശയരൂപീകരണം നടത്തുക,അതുവഴി ജനാധിപത്യ മൂല്യങ്ങളെ വളര്‍ത്തുക,രാഷ്ട്രങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ഉള്ള ആശയരൂപീകരണത്തിനു വഴിയൊരുക്കുക തുടങ്ങിയവയുംലക്ഷ്യങ്ങളില്‍ പെടുന്നു.

ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് സമൂഹത്തിലെ ബൗദ്ധികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ആളുകളെ കണ്ടുപിടിച്ച് അവരുടെ ചിന്തകള്‍ ലോകോപകാരപ്രദമായ രീതിയില്‍ കടഞ്ഞെടുക്കുവാന്‍ ഒരു വേദിതുറന്നതില്‍ ഇതിന്റെ ഭാരവാഹികളെ കൗണ്‍സിലര്‍ വാലോണ്‍അഭിനന്ദിച്ചു. ഈ സംഘടന ജനാധിപത്യ രാജ്യങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ആശയ വിനിമയം നടത്തുവാനും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉന്നത രീതിയില്‍ നിര്‍വചിക്കുവാനുമുള്ള വിദഗ്ദരുടേയും ചിന്തകരുടേയും വേദിയായി മാറട്ടെ എന്നദ്ധേഹം പറഞ്ഞു.

ലോകമെമ്പാടും ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യുവാനും അഭിപ്രായ സമുഹ്നയമുണ്ടാക്കുവാനും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് സാമൂഹ്യ സാമ്പത്തിക സമത്വത്തിലേക്കുള്ള പ്രയാണത്തിനു നേത്രുത്വം നല്‍കാനുംഫൗണ്ടേഷന്‍ലക്ഷ്യമിടുന്നുവെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എബ്രഹാം വ്യക്തമാക്കി.

നെഹ്‌റുവിയന്‍ ആശയങ്ങളും ഗാന്ധിയന്‍ ചിന്താഗതികളും ഉള്‍ക്കൊണ്ടു ജനാധിപത്യ മൂല്യങ്ങള്‍ക്ക് രൂപം നല്‍കണം.അവരുടെ ആശയങ്ങള്‍ക്കും തത്വശാസ്ത്രത്തിനും അടിവരയിടുവാനാണുനവംബര്‍ 14 തന്നെ ഈ സംഘടനയുടെ ഉത്ഘാടനത്തിനു തെരഞ്ഞെടുത്തത്. വ്യക്തി സ്വാതന്ത്ര്യം, മനുഷ്യാവകാശം, ജാതിമത വര്‍ഗ്ഗ ചിന്തകള്‍ക്ക് അതീതമായതും, വര്‍ണ്ണലിംഗ വ്യത്യാസങ്ങള്‍ ഒഴിവാക്കിയും സ്ഥിതി സമത്വം പ്രദാനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നു-ശ്രീ ജോര്‍ജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു.

നെഹ്‌റുവിയന്‍ സിദ്ധാന്തങ്ങളെ അവലോകനം ചെയ്ത് ഹണ്ടര്‍ കോളേജ് പ്രൊഫസര്‍ ശ്രീ. മനു ഭഗവാന്‍ സംസാരിച്ചു. നെഹ്‌റുവിന്റെ ചിന്തകള്‍ ലോകജനാധിപത്യത്തിനു ലഭിച്ച വലിയ സംഭാവനയായിരുന്നുവെന്നും അതിതീക്ഷ്ണമായ നെഹ്‌റുവിയന്‍ വീക്ഷണങ്ങള്‍ ലോക ജനാധിപത്യത്തിലെ സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്ത ഏടുകളായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.

ഭിന്നതകളെ അംഗീകരിച്ചുകൊണ്ടു സമൂഹത്തിലെ അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുവാനും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളെ ഉദ്ധരിക്കുവാനുംസമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനങ്ങളുടെ വികാരമുള്‍ക്കൊള്ളാനും ജനാധിപത്യ വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌ക്കരിച്ചു രൂപപ്പെടുത്തുവാനും ഫൗണ്ടേഷന്‍ പ്രയോജനപ്പെടട്ടെ എന്ന് ശ്രീ മനു ഭഗവാന്‍ ആശംസിച്ചു.

സിറ്റി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്ടര്‍ ജിത്ചന്ദ്രന്‍, വിദ്യാഭ്യാസ വിചക്ഷണരെ സൃഷ്ടിക്കാനുള്ള നെഹ്‌റുവിന്റെ സംഭാവനയായ ഐ.ഐ.ടി, ഐ.ഐ.എംതുടങ്ങിയവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

നെഹ്‌റവിയന്‍ കാഴ്ചപ്പാട് ഇന്‍ഡ്യയില്‍ നടപ്പാക്കിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോഴും ഭാരത്തിന്റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും സഹായിക്കുന്നുണ്ടെന്നും ഇത് സമൂലമായ ബൗദ്ധികപരിവര്‍ത്തനത്തിനും ആധുനിക വികസന പരിപാടികളുടെ സ്രോതസായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും സെയിന്റ് ജോണ്‍ യൂണിവേഴ്‌സിറ്റി റിട്ടയര്‍ഡ് പ്രൊഫസര്‍ ഡോക്ടര്‍ ജോസഫ് ചെറുവേലില്‍ചൂണ്ടിക്കാട്ടി.

കൊളംബിയാ യൂണിവേഴ്‌സിറ്റി ഗ്രാഡ്വേറ്റ് യുവരാജ്‌സിംഗ്ശത്രുമിത്ര ഭാവങ്ങള്‍ വെടിഞ്ഞ് സമൂഹ നന്മക്കുതകുന്ന സിദ്ധാന്തങ്ങളെ സമാഹരിച്ച് ജനാധിപത്യത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന് ഉത്‌ബോധിപ്പിച്ചു. ജനാധിപത്യത്തിന്റെ വളര്‍ച്ച പ്രതിപക്ഷത്തെ തോല്‍പിച്ചു കൊണ്ടല്ല പ്രത്യുത അവരിലെ നന്മകളെക്കൂട്ടിഉള്‍ക്കൊണ്ട് കൊണ്ട് വളരുക എന്നതാണെന്ന് ശ്രീ. സിംഗ് വ്യക്തമാക്കി.

ഐഎന്‍ഓസി സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് സ്വാഗത പ്രസംഗത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് ഇതുപോലുള്ള സംഘടനകള്‍അത്യന്താപേക്ഷിതമാണ് എന്ന് പ്രസ്താവിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിബിന്‍ സംഗാക്കാര്‍ നെഹ്‌റുവിന്റെ ക്ഷണപ്രകാരം ഇന്‍ഡ്യയിലെത്തിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനും സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിനും നെഹ്‌റുവിയന്‍ വീക്ഷണങ്ങള്‍ എങ്ങനെ പ്രയോജനപ്പെട്ടു എന്നു അനുസ്മരിച്ചു. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളും ഇന്‍ഡ്യ ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങളും അതുവഴി അമേരിക്കന്‍ ഐക്യനാടുകളിലെ ഇരുണ്ട വഴികളിലേക്കു വെളിച്ചം പകര്‍ന്നുകൊണ്ട് കറുത്ത വര്‍ഗ്ഗക്കാരുടെ മോചനത്തിന് വഴി തെളിച്ചതും അദ്ധേഹം വിശദീകരിച്ചു.

അരാജകത്വത്തില്‍നിന്നും മോചിതമായ ഇന്‍ഡ്യ ചുരുങ്ങിയ നാളുകള്‍കൊണ്ട് ലോക സാമ്പത്തിക വ്യവസ്ഥയുടെ ഉച്ചസ്ഥാനത്തേക്ക് ഉയര്‍ന്ന്ത്നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും സമകാലിക ബൗദ്ധികാചാര്യന്മാരായ മഹാത്മാഗാന്ധി ഡോക്ടര്‍ രാധാകൃഷ്ന്‍, ഡോക്ടര്‍ അംബേദ്കര്‍ തുടങ്ങിയ മഹത് വ്യക്തികളുടെ ആശയ സംപുഷ്ടത നല്‍കിയ ജനാധിപത്യ വീക്ഷണത്തിന്റെ പരിണത ഫലമായിരുന്നുവെന്നും ഇന്നും ലോകത്തിനു മാതൃകയായി ഉപയോഗിക്കാവുന്ന സംഭാവനകള്‍ നല്‍കുന്ന ഉറച്ച ശാസ്ത്ര സാങ്കേതിക സാമ്പത്തിക വളര്‍ച്ചയുടെ പ്രതീകമായി ഇന്‍ഡ്യന്‍ ജനാധിപത്യം ശോഭിക്കുന്നുവെന്നും ഇന്‍ഡ്യന്‍ പനോരമ ചീഫ് എഡിറ്റര്‍ ഇന്ദര്‍ജിത് സലൂജ യോഗനടപടികള്‍ നിയന്ത്രിച്ചുകൊണ്ട് പ്രസ്താവിച്ചു.
മിസ്സിസ് മാലിനി ഷാ എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി.
ഇന്‍ഡോ യുഎസ്സ് ഡമോക്രസി ഫൗണ്ടേഷന്റെ പ്രസക്തിഇന്‍ഡോ യുഎസ്സ് ഡമോക്രസി ഫൗണ്ടേഷന്റെ പ്രസക്തിഇന്‍ഡോ യുഎസ്സ് ഡമോക്രസി ഫൗണ്ടേഷന്റെ പ്രസക്തിഇന്‍ഡോ യുഎസ്സ് ഡമോക്രസി ഫൗണ്ടേഷന്റെ പ്രസക്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക