Image

ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖറും?

Published on 24 November, 2017
ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖറും?

മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കലായി വീണ്ടും എത്തുന്നു എന്ന വാര്‍ത്ത ആരാധകരെയും താരങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കും എന്നാണ് വിവരം. ബിഗ് ബി രണ്ടാം ഭാഗം അമല്‍ നീരദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചതിന് പിന്നാലെ സന്തോഷം പങ്കിട്ട് ദുല്‍ഖര്‍, പ്യഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ അടക്കം രംഗത്തെത്തി.

ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന് പ്രധാന്യം നല്‍കി ചിത്രീകരിച്ച ബിഗ് ബി ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായിരുന്നില്ല. എന്നാല്‍ പിന്നീട് ചിത്രത്തിലെ ഡയലോഗുകളും ചിത്രവും വന്‍ ഹിറ്റാവുകയായിരുന്നു. 2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്.

പോറ്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് പറഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക