Image

ദുബൈ കെ.എം.സി.സി സര്‍ഗോല്‍സവത്തിനു ആവേശ തുടക്കം.

Published on 24 November, 2017
ദുബൈ കെ.എം.സി.സി സര്‍ഗോല്‍സവത്തിനു ആവേശ തുടക്കം.

46-മത് യു..ഇ ദേശീയ ദിനാഘോഷം

ദുബൈ കെ.എം.സി.സി സര്‍ഗോല്‍സവത്തിനു ആവേശ തുടക്കം.

ദുബൈ: 46-മത് യു..ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗോത്സവത്തിന് തുടക്കമായിമുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായീന്‍ ഹാജി സര്‍ഗോല്‍സവ പ്രതിഭകളെ അഭിനന്ദിച്ചു.ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്ന പരിപാടിയില്‍ യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യാതിഥിയായിരുന്നു. ഗര്‍ഹൂദ്‌ എന്‍.ഐ മോഡല്‍ സ്കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്.ഇന്നെലെ (24/11/2017) ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ് സംസഥാന സ്കൂള്‍ കലോല്‍സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോല്‍സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മല്‍സരമാണ് നടക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളില്‍ ആണ് മല്‍സരം പുരോഗമിക്കുന്നത്.പ്രസംഗം (മലയാളം,ഇഗ്ലീഷ്),അറബി ഗാനംകവിതാ പാരായണം, (മലയാളം)ഉര്‍ദുപദ്യം,ദേശ ഭക്തി ഗാനം,മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്,ദഫ്മുട്ട്,ഒപ്പന,കോല്‍കളി,അറബന മുട്ട്എന്നീ ഇനങ്ങളില്‍ സ്റ്റേജ് മല്‍സരങ്ങളും ചെറുകഥ(മലയാളം) പ്രബന്ധം(മലയാളം,ഇഗ്ലീഷ്‌),കവിതാ രചന, മാപ്പിളപ്പാട്ട് രചന,മുദ്രാവാക്യ രചന, വാര്‍ത്താ പാരായണം, ക്വിസ്,കാര്‍ട്ടൂണ്‍,ഡ്രോയിംഗ്,പെയിന്റിംഗ്, എന്നീ സ്റ്റേജ് ഇതര മത്സരങ്ങളുമാണ് കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്. വെള്ളിയോടന്‍,ദീപ ചിറയില്‍,സലിം അയ്യനത്ത്,ഡോ:അഫ്സല്‍ ഹുദവി,ഹമീദ് കൊളയിടുക്കം,സോണി ജോസ്,ഹമീദ് കലാഭവന്‍,ശ്രീകുട്ടന്‍ വര്‍ക്കല,ജലീല്‍ പട്ടാമ്പി,കെ.എം അബാസ്,ഖലീല്‍ ശംനാട് എന്നീ പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ ആണ് മത്സരത്തിന്‍റെ വിധി നിര്‍ണയത്തിനായിട്ടുള്ളത്. അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കണ്ണൂര്‍ 56 പോയന്‍റ് നേടി ഒന്നാം സ്ഥാനത്തും, കോഴികോട് 53 പോയന്‍റ്നേടി രണ്ടാം സ്ഥാനത്തും തൃശ്ശൂര്‍ 21 പോയന്‍റ്നേടി മൂന്നാം സ്ഥാനത്തുമായി ജില്ലകള്‍ തമ്മില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്.കൂടുതല്‍ പോയന്‍റ് നേടിയ ജില്ലക്ക് ഡിസംബര്‍ 8ന് നടക്കുന്ന പ്രൌഡ ഗംഭീര ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ വെച്ച് ഓവറോള്‍ കിരീടം നല്‍കും. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍, അഡ്വ:സാജിദ് അബൂബക്കര്‍, സഹല്‍ കബീര്‍ ടെല്‍കോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍,ആര്‍.ശുകൂര്‍, ഇസ്മായില്‍ ഏറാമല എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ വെള്ളിയോട്,ടി.എം.എ സിദ്ദീഖ്,റിയാസ് മാണൂര്‍,ഷമീം ചെറിയമുണ്ടം,മൂസ കൊയംബ്രം,റഫീഖ് കൂത്തുപറമ്പ്, റയീസ് കോട്ടക്കല്‍,സുബൈര്‍,ഇബാര്‍ഹിം ഇരിട്ടി,ഷംസുദ്ദീന്‍ കല്ല്യാശ്ശേരി,സിദീക് ചൌക്കി,സിദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്‍വീനര്‍ മൊയ്തു മക്കിയാട് നന്ദിയും പറഞ്ഞു,

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക