Image

എംഎംസിഎയുടെ ശിശുദിനാഘോഷം 25 ന്

Published on 24 November, 2017
എംഎംസിഎയുടെ ശിശുദിനാഘോഷം 25 ന്

മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം നവംബര്‍ 25ന് (ശനി) നടക്കും. വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂളില്‍ രാവിലെ 10.30 മുതലാണ് പരിപാടികള്‍. 

പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനീഷ് കുരുവിള, വൈസ് പ്രസിഡന്റ് പി.കെ. ഹരികുമാര്‍, മുന്‍ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യന്‍, ജോബി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. ബോബി ആലഞ്ചേരി സന്ദേശം നല്കും. 

തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ആരംഭിക്കും. ഡ്രോയിംഗ്, പ്രസംഗ മത്സരം, ഇംഗ്ലീഷ് സ്‌പെല്ലിംഗ് ടെസ്റ്റ്, ഫാന്‍സിഡ്രസ് തുടങ്ങിയ മത്സരങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടള്ളത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10.30 ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ട്രഷറര്‍ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍, കമ്മിറ്റിയംഗങ്ങളായ ലിസി എബ്രഹാം, ജോബി തോമസ്, ബിജു. പി.മാണി, റോയ് ജോര്‍ജ്, മോനച്ചന്‍ ആന്റണി, ആഷന്‍ പോള്‍, ജോബി മാത്യു, കുര്യാക്കോസ് ജോസഫ്, ജോബി രാജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും. 

വിവരങ്ങള്‍ക്ക്: അലക്‌സ് വര്‍ഗീസ് 7985641921, ജനീഷ് കുരുവിള 7727683941, സാബു ചാക്കോ 7853302858.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക