Image

ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച ശരത്ക്കാല വര്‍ണ്ണക്കാഴ്ച്ചകള്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 24 November, 2017
ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച ശരത്ക്കാല വര്‍ണ്ണക്കാഴ്ച്ചകള്‍
ന്യൂയോര്‍ക്ക്: ഇലകളുടെ നിറം മഞ്ഞയും ചുവപ്പുമൊക്കെയാക്കി മാറ്റി ഒരു ചിത്രകാരന്‍ വരച്ച ചിത്രം പോലെ പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്.

എന്നും വ്യത്യസ്തങ്ങളായ പരിപാടികളുമായി, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും (ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ വാര്‍ത്തകളും വിശേഷങ്ങളും കോര്‍ത്തിണക്കി ലോക മലയാളികള്‍ക്കായി ഹൃദയപൂര്‍വ്വം കാഴ്ച്ച വയ്ക്കുന്നു. വിവിധ വര്‍ണ്ണങ്ങളില്‍ കണ്ണിന് ഇമ്പമായി ശരത്ക്കാല കാഴ്ച്ചകള്‍ കാണാന്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. ഈ വര്‍ണ്ണ കാഴ്ച്ചകളെ ലോക മലയാളികളുടെ മുന്നില്‍ എത്തിക്കുകയാണ് ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ്.

ഒപ്പം ട്രമ്പ് ഭരണത്തിന്റെ ജനപിന്തുണയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KHNA) 2017 -19 കാലഘട്ടത്തിലേക്കുള്ള രേഖാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി, ന്യൂജേഴ്‌സിയില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റതിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിക്കാഗോയിലുള്ള അസ്സോസിയേഷന്‍ ഓഫ് റീഹാബ് പ്രഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (ARPKO) സമ്മേളനവും ഈയാഴ്ച്ചത്തെ ഏഷ്യനെറ്റ് യൂ.എസ്.റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുമായി നടത്തിയ പ്രത്യേക അഭിമുഖവും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക