Image

മണി നായകനായപ്പോള്‍ ആ ചിത്രങ്ങളെ സംവരണ സിനിമകളായി കണക്കാക്കി; ഹരീഷ് പേരടി

Published on 25 November, 2017
മണി നായകനായപ്പോള്‍ ആ ചിത്രങ്ങളെ സംവരണ സിനിമകളായി കണക്കാക്കി; ഹരീഷ് പേരടി

മണി നായകനായപ്പോള്‍ ആ ചിത്രങ്ങളെ സംവരണ സിനിമകളായി കണക്കാക്കിയെന്ന് ഹരീഷ് പേരടി

ഹരീഷ് പേരടിയുടെ പോസ്റ്റ്

നായകന്‍ ഹിന്ദുവാണെങ്കില്‍ നായരായിരിക്കും..ക്രസ്ത്യാനിയാണെങ്കില്‍ കത്തോലിക്കനായിരിക്കും.. മുസ്ലിം മാണെങ്കിലും സ്ഥിതി ഇതുതന്നെ വെളുത്ത നിറമുള്ള തറവാടി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമൊന്നും കഥയുമില്ലാ ജിവിതവുമില്ലാ സിനിമയില്‍.. ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാന്‍ ആരെങ്കിലും തെയ്യാറായാല്‍ വെളുത്ത സവര്‍ണ്ണനായ താരത്തെ കരിപുശി ദളിതനാക്കും.. സകലകലാവല്ലഭനായ കലാഭവന്‍ മണിക്ക് ഹാസ്യ നടനായി എല്ലാ സവര്‍ണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു .. പക്ഷെ മണി നായകനായപ്പോള്‍ അതിനെ മണി സിനിമകള്‍ എന്ന പേരില്‍ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടു.. എന്നാല്‍ എല്ലാ സവര്‍ണ സിനിമകളും കോടി ക്ലബില്‍ കയറണമെങ്കില്‍ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതന്‍ ടിക്കറ്റെടുത്ത് തിയ്യറ്ററില്‍ കയറണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക