Image

സെലിബ്രിറ്റികളും മനുഷ്യരാണ്. നുണ പ്രചരണങ്ങള്‍ എങ്ങനെ അനുവദിച്ചു കൊടുക്കാനാകും’; വിവാഹ വിവാദത്തില്‍ നടി മീര

Published on 25 November, 2017
സെലിബ്രിറ്റികളും മനുഷ്യരാണ്. നുണ പ്രചരണങ്ങള്‍ എങ്ങനെ അനുവദിച്ചു കൊടുക്കാനാകും’; വിവാഹ വിവാദത്തില്‍ നടി മീര

ഒരു ബിസ്സിനസ്സുകാരന്‍ നടത്തിയ പ്രചരണത്തിന്റെ പേരില്‍ ഏഴു വര്‍ഷമായി കോടതി കയറിയിറങ്ങുകയാണ് നടി മീര. അതും വിചിത്രമായ ഒരു കേസ്. താന്‍ വിവാഹിതയല്ലെന്ന് തെളിയിക്കാനാണ് നടിയുടെ കഷ്ടപ്പാടുകളൊക്കെയും. ‘നീണ്ട ഏഴു വര്‍ഷമായി ഞാന്‍ കോടതി കയറിയിറങ്ങുന്നു. വിവാഹം കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കാന്‍ ഒരു സ്ത്രീക്ക് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടി വരുന്നത്. സെലിബ്രിറ്റികളും മനുഷ്യരാണ്. പ്രശസ്തരാകുവാന്‍ വേണ്ടി ചിലര്‍ ഇങ്ങനെയുള്ള നുണ പ്രചരണങ്ങള്‍ നടത്തുമ്‌ബോള്‍ എങ്ങനെ അനുവദിച്ചു കൊടുക്കാനാകും’ എന്ന് മീര ചോദിക്കുന്നു.

പാക്കിസ്താന്‍ അഭിനേത്രിയായ മീര(ഇര്‍ട്ടിസ റുബാബ്)യാണ് അതീഖ് ഉര്‍ റഹ്മാന്‍ എന്ന ബിസിനസ്സുകാരന്‍ മൂലം ഏഴുവര്‍ഷമായി ദുരിതമനുഭവിക്കുന്നത്. താന്‍ മീരയുടെ ഭര്‍ത്താവാണെന്ന വാദവുമായി 2009 ല്‍ ആണ് അതീഖ് രംഗത്തെത്തിയത്. 2007 ല്‍ ഒരു സ്വകാര്യച്ചടങ്ങില്‍ വെച്ചാണ് തങ്ങള്‍ വിവാഹിതരായതെന്നും ആ സംഭവത്തിന് മീരയുടെ ബന്ധുക്കളും സാക്ഷികളാണെന്നും അദ്ദേഹം വാദിക്കുന്നു. വിവാഹം കഴിഞ്ഞിട്ടും അവിവാഹിതയാണെന്നാണ് മീര ആരാധകരോട് പറയുന്നത്. ഇതില്‍ തനിക്കു വിഷമമുണ്ടെന്നും നീതിലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക