Image

ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക; ഷംന കാസിം

Published on 25 November, 2017
ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക; ഷംന കാസിം

സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു നിര്‍മ്മാതാവ്  അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ്. തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ തന്നെ ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണണെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടയിലാണ് വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി മലയാളി താരം കൂടിയായ ഷംന കാസിം രംഗത്തെത്തിയത്. ട്വിറ്ററില്‍ അശോക് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംനയുടെ പ്രതികരണം.

“അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക.അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം” ഇങ്ങനെയാണ് ഷംന ട്വിറ്ററില്‍ കുറിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക