Image

കേളിക്ക് പുതിയ നേതൃത്വം

Published on 25 November, 2017
കേളിക്ക് പുതിയ നേതൃത്വം

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബെന്നി പുളിക്കല്‍ (പ്രസിഡന്റ്), ടോണി ഐക്കരേട്ട് (വൈസ് പ്രസിഡന്റ്), ദീപാ മേനോന്‍ (സെക്രട്ടറി), ജീമോന്‍ തോപ്പില്‍ (ജോയിന്റ് സെക്രട്ടറി), പയസ് പാലാത്രക്കടവില്‍ (ട്രഷറര്‍), ബിന്ദു മഞ്ഞളി (ആര്‍ട്‌സ് സെക്രട്ടറി), ജോസ് പറയംപിള്ളില്‍ (സോഷ്യല്‍ വര്‍ക്ക് കോ ഓര്‍ഡിനേറ്റര്‍), ജോണ്‍ താമരശേരില്‍ (പ്രോഗ്രാം ഓര്‍ഗനൈസര്‍), ജേക്കബ് മാളിയേക്കല്‍ (പിആര്‍ഒ), ഷാജി കൊട്ടാരത്തില്‍ (ഓഡിറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി റീന എബ്രഹാം, ബിബു ചേലക്കല്‍, ജോജോ മഞ്ഞളി, ജെയ്‌സ തടത്തില്‍,ജോഷി എബ്രഹാം, ജെന്‍സ് പാറപ്പുറത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ 18 ന് സൂറിച്ചിലെ സ്‌െ്രെപറ്റന്‍ബാഹില്‍ കൂടിയ പൊതുയോഗത്തില്‍ കേളി പ്രസിഡന്റ് ഏബ്രാഹം ചേന്നംപറന്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയി തര്യന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.വി ജോസഫ് വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് ബെന്നി പുളിക്കല്‍ പ്രസംഗിച്ചു. കേളിയുടെ ജൂബിലി വര്‍ഷമായ 2018 ലേക്ക് എല്ലാവരുടെയും സഹകരണം പുതിയ കമ്മിറ്റി അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക