Image

ഖത്തര്‍ സംസ്‌കൃതി വനിതാവേദിക്ക് പുതിയ സാരഥികള്‍

Published on 25 November, 2017
ഖത്തര്‍ സംസ്‌കൃതി വനിതാവേദിക്ക് പുതിയ സാരഥികള്‍

ദോഹ: ഖത്തര്‍ സംസ്‌കൃതി വനിതാവേദിക്ക് പുതിയ സാരഥികളായി. പുതിയ ഭാരവാഹികളായി സിനി അപ്പു (പ്രസിഡന്റ്), രാഗി വിനോദ് (വൈസ് പ്രസിഡന്റ്), അര്‍ച്ചന ഓമനക്കുട്ടന്‍ (സെക്രട്ടറി), സുനീതി സുനില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. 

നവംബര്‍ 24ന് സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന വനിതാ വേദിയുടെ പൊതുയോഗം സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാ മധു അധ്യക്ഷത വഹിച്ചു. അര്‍ച്ചന ഓമനക്കുട്ടന്‍, സുനീതി സുനില്‍, വനിതാ വേദി അംഗങ്ങളായ ബിന്ദു പ്രദീപ്, സബീന അസീസ് , ഇന്ദു സുരേഷ് , സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സമീര്‍ സിദ്ധിഖ്, പ്രമോദ് ചന്ദ്രന്‍, അഹമ്മദ് കുട്ടി, ഗോപാലകൃഷ്ണന്‍, രാജീവ് രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക