Image

തറവാട് തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)

Published on 25 November, 2017
തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)
തറവാടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ട പത്തോളം അമ്മമാര്‍ക്കോ അച്ഛന്മാര്‍ക്കോ അല്ലങ്കില്‍ അശരണരായ ആളുകള്‍ക്കോ സഹായമായി ഒരു തറവാട്. ഈ തറവാടിന്റെ ഉത്ഘാടനം ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്നിര്‍വഹിച്ചപ്പോള്‍ഏറെ സന്തോഷിച്ചത് അമേരിക്കന്‍ മലയാളി വനിത ആയിരുന്ന്--രാജി മേനോന്‍ . കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി രാജി മേനോന്റെ 'പുണ്യ ' (കാലിഫോര്‍ണിയ) യുടെ സംഘാടനത്തിലാണ് തറവാടിന്റെ പിറവി.

ആലപ്പുഴയിലെ അത്താഴക്കൂട്ടം പ്രവര്‍ത്തകരാണ് തറവാടിനെ പുണ്യക്കുവേണ്ടി ഏകോപിപ്പിക്കുന്നത് . ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ തറവാട് ധനമന്ത്രി തോമസ് ഐസക് നാടിനു സമര്‍പ്പിച്ചു. പ്രൗഢവും ഗംഭീരവുമായ കാരുണ്യത്തിന്റെ ഊട്ടുപുരയിലേക്കു നൂറുകണക്കിനാളുകള്‍ ആശംസകള്‍ നേര്‍ന്നു.

ശ്രി തോമസ് ഐസക്ക്'തറവാടിന്റെ ' നാടമുറിച്ചു ഒരു പുതിയ നിശബ്ദ സ്‌നേഹ ഗ്രാമത്തിനു തുടക്കമിട്ടപ്പോള്‍ തിരുമുറ്റത്തെ തുളസി തറയില്‍ചീഫ് കോ-ഓഡിനേറ്റര്‍ ശ്രിമതി രാജീ മേനോന്‍ ഭദ്രദീപം കൊളുത്തി. തറവാട്ടിലെ അന്തേവാസികള്‍ക്കായിതുടങ്ങിയ വായനശാലയുടെ ഉത്ഘാടനം കവിരാജീവ് ആലുങ്കല്‍ നിര്‍വഹിച്ചൂ. തറവാട്ടില്‍ എത്തുന്ന ആളുകള്‍ക്ക് ഒത്തുകൂടുവാനും അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനുമുള്ളകേശവ പിളള മെമ്മോറിയല്‍ ഹാള്‍ മന്ത്രി തോമസ് ഐസക്സമൂഹത്തിനു സമര്‍പ്പിച്ചൂ.

അത്താഴക്കൂട്ടത്തിന്റെ സാരഥി എ ആര്‍ നൗഷാദ് , പ്രൊഫ: എം . സുകുമാര മേനോന്‍ , അത്താഴക്കൂട്ടം പ്രസിഡന്റ് ഷിജു വിശ്വനാഥ് ,ഹനീഫ് ഇസ്മായില്‍ തുടങ്ങി സമൂഹത്തിലെ നിരവധി വ്യക്തിത്വങ്ങളും ,അത്താഴക്കൂട്ടത്തിന്റെ അഭ്യുദയ കാംഷികളും പങ്കെടുത്തു.

എന്താണ്' തറവാട് 'എന്ന് സംഘാടകരുടെ തന്നെ വാക്കുകളില്‍ നിന്നറിയാം.

'ഇതൊരു അനഥാലയമോ, വൃദ്ധസദനമോ അല്ല അതിലും വ്യത്യാസമായതാണ് ഞങ്ങളുടെ ചിന്തയില്‍. ഒരിക്കല്‍ തറവാടുകളില്‍ നിന്നു കുടിയിറക്കപ്പെട്ട തറവാടികളുടെ തറവാട്. അവിടെ ഒരു കൗണ്‍സലിങ്ങ് സെന്റര്‍ ഉണ്ടായിരിക്കും. വിശേഷദിവസങ്ങള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ക്കും തറവാട്ടിലേക്ക് വരാം. സായാനങ്ങളില്‍ ആ മുറ്റത്ത് കട്ടന്‍ ചായയും രുചിച്ച് സഹിത്യ ചര്‍ച്ചകള്‍ നടത്താം. അവിടെ നിങ്ങളുടെ കവിതകള്‍ ആലപിക്കാം. നിറങ്ങളിലേക്ക് നിങ്ങള്‍ ആവാഹിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താം. പ്രായമായതു കൊണ്ടു എങ്ങും പോകാനില്ലാതെ വീട്ടില്‍ ഒതുങ്ങുന്ന പ്രായമായവര്‍ക്ക് തറവാട്ടിലേക്ക് വരാം. ഉച്ചയൂണും കഴിഞ്ഞു വൈകിട്ടത്തെ കട്ടനും കുടിച്ചു മടങ്ങാം. 60 വയസ് കഴിഞ്ഞവര്‍ക്ക് മാസത്തില്‍ രണ്ടു പ്രാവിശം സൗജന്യ പരിശോധനയും മരുന്നുകളും. വിശക്കുന്നവര്‍ക്ക് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ഭക്ഷണം.

തറവാടിന്റ ഓരത്ത് ഒരു ചെറിയ വായനശാല.....അങ്ങനെ പോകുന്നൂ. തറവാടിന്റെ സ്വപ്നങ്ങള്‍. തറവാട്. അത് സ്‌നേഹത്തിന്റെ ആശ്രയത്തിന്റെ മലയാള സംസ്‌കാരത്തിന്റെ നിലയമായി ആലപ്പുഴയുടെ മണ്ണില്‍ മുളക്കട്ടെ. പ്രാര്‍ത്ഥനകളും..നിര്‍ദേശങ്ങളും..സഹായങ്ങളും പ്രതീഷിക്കട്ടെ.'

ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ മാത്രം താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്ന തറവാടിന്റെ മറ്റു സൗകര്യങ്ങളും അശരണരായ ആളുകള്‍ക്ക് ആനന്ദം പകരും .

കേശവപിളള സ്മാരക കവാടമാകുംസന്ദര്‍ശകരെഅത്താഴക്കൂട്ടം തറവാട്ടിലേക്ക് സ്വാഗതം ചെയ്യുക. അകത്തു കടക്കുമ്പോള്‍ആദ്യം കാണുന്നത് മിനി ഹാളും വായനശാലയും. സാഹിത്യ ചര്‍ച്ചകള്‍ക്കും ചെറിയ അരങ്ങേറ്റങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമാണ് മിനിഹാള്‍. പിന്നിലായി ഒരു തറവാടിന്റെ എല്ലാ കൂട്ടായ്മാ സ്വഭാവങ്ങളുംഒത്തുചേരുന്ന കെട്ടിട സമുച്ചയം. പിന്നില്‍ കുളവുംകണ്ടവും. കുളത്തില്‍ മത്സ്യകൃഷി. കണ്ടത്തില്‍ നെല്ലും വാഴയും കപ്പയും പച്ചക്കറിയും. പഴയൊരു വീട്നില്‍ക്കുന്ന30 സെന്റ് സ്ഥലം അത്താഴക്കൂട്ടം ഇതിനായി പാട്ടത്തിനെടുത്തിട്ടുണ്ട് .

രാജി മേനോനെ തറവാട്ടിലേക്ക് കൊണ്ടെത്തിച്ചത് ആലപ്പുഴയിലെ അത്താഴക്കൂട്ടം ആണ് . അത്താഴപ്പഷ്ണിക്കാരില്ലാത്ത ആലപ്പുഴ. അതാണ് അവരുടെ സ്വപ്നം. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിയതിന്റെ ആത്മസംതൃപ്തിയിലാണ് അത്താഴക്കൂട്ടത്തിന്റെ അമരക്കാര്‍. തെരുവിലലയുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും അത്താഴമെത്തിക്കുന്ന സുഹൃദ് സംഘമാണ് അത്താഴക്കൂട്ടം. കനത്ത മഴയുള്ള ഒരുരാത്രിയില്‍ ഹോട്ടലില്‍ ഭക്ഷണം ചോദിച്ചെത്തിയ തെരുവില്‍ അലയുന്നയാളെ കടക്കാരന്‍ ആട്ടിയോടിച്ച സംഭവമാണ് അത്താഴക്കൂട്ടം എന്ന ആശയത്തിന് ജന്മം നല്‍കിയത്.

ഈ രംഗത്തിന് സാക്ഷ്യംവഹിച്ച ആലപ്പുഴയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവറായ എ.ആര്‍. നൗഷാദ് കൂട്ടുകാരുമായി തന്റെ ആശയം പങ്കുവച്ചു. രാത്രിയില്‍ തെരുവിലെ മക്കള്‍ക്ക് സൗജന്യമായി അത്താഴം നല്‍കുക. ഈ കാരുണ്യ നദി ഒഴുകി തുടങ്ങിയപ്പോള്‍ തന്റെ ചെറിയ സഹായവുമായി രാജി മേനോനും ഒപ്പം കൂടി. പിന്നീട് തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'പുണ്യ 'യിലെ സ്‌നേഹനിധികളായ പ്രവര്‍ത്തകരും ഒപ്പം കൂടി .

ദുരിതത്തിന്റെ നിലയില്ലാക്കയത്തില്‍ ആലംബമില്ലാതെ തേങ്ങുന്ന തെരുവിന്റെ മക്കള്‍ക്കു ഇപ്പോള്‍ വിശക്കില്ല.പീടികത്തിണ്ണയിലും റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലുമെല്ലാം അന്തിയുറങ്ങുന്ന ഇവര്‍ക്ക് അന്നം നല്‍കാന്‍ അത്താഴക്കൂട്ടമുണ്ട്. കനിവിനായി കൈകള്‍ നീട്ടുന്ന ഇവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണപ്പൊതിയുമായി ഒരു പറ്റം എല്ലാദിവസവും ഈ മനുഷ്യസ്‌നേഹികളെത്തും

ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ വഴിയോരങ്ങളില്‍ നമ്മുടെ കരുണക്ക് വേണ്ടി കൈനീട്ടുന്ന ഒരു പാട് പാവം ജന്മങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്ന ഈ മനുഷ്യ സ്‌നേഹികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് ആകുന്നവിധത്തിലെല്ലാം നമുക്ക് പിന്തുണ നല്‍കാം . പലപ്പോഴും സ്വന്തം വരുമാനത്തിന്റെ ഒരു വീതം ഉപയോഗിച്ചാണ് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ഇത്തരം ചിലവുകള്‍ക്ക് വക കണ്ടെത്തുന്നത്. വേണ്ടത്ര വാഹന സൗകര്യങ്ങളില്ല എന്നുള്ളത് ഇവര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒട്ടും ലാഭേഛയില്ലാതെ, ലവലേശം പോലും ആത്മാര്‍ത്ഥത കൈവിടാതെയുള്ള അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രവാസി സുഹൃത്തുകളാണ് സഹായങ്ങള്‍ നല്‍കുന്നത്.രാജി മേനോന്‍ അതിലെ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയും അവര്‍ക്കൊപ്പം താങ്ങും തണലുമായി നില്‍ക്കുകയും ചെയ്യുന്നു.

മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അത് ഈ അത്താഴക്കൂട്ടത്തിനുണ്ട് .സഹൂഹത്തിന്റെ നന്മയും സഹജീവികള്‍ക്ക് ഒരു കൈ സഹായവും മാത്രം ലക്ഷ്യം വെക്കുന്ന ആര്‍ക്കും ഇതില്‍ പങ്കാളികളാകാം. നാട്ടിലുള്ള ബന്ധുമിത്രാദികളോട് ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അറിയിക്കുക.

കാലിഫോര്‍ണിയയിലെ ഗുരുകുലം സ്‌കൂള്‍ ഉടമ കൂടിയായരാജീ മേനോനാണ് ഇപ്പോള്‍'അത്താഴക്കൂട്ടം തറവാടി'ന്റെ ചീഫ് കോ ഓര്‍ഡിനേറ്റര്‍. രഞ്ജിനി സുജിത്ത് (സ്‌കോട്‌ലന്‍ഡ് ), ജിനു വര്‍ഗീസ് (യു .കെ), ബേനസീര്‍ (ദുബായ്) എന്നിവര്‍ സഹകാരികളും.
മാരാരികുളും തെക്കു പഞ്ചായത്തിലെ എഴാം വാര്‍ഡിലാണ് തറവാട് ഒരുങ്ങുന്നത്.
ഫോണ്‍ : 91 -9567276181 
തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)തറവാട്  തുറന്നു; കാലിഫോര്‍ണിയയില്‍ നിന്ന് രാജി മേനോന് ഇത് പുണ്യ നിമിഷം (അനില്‍ കെ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക