Image

പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ കേന്ദ്രമാക്കണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അനില്‍ കെ പെണ്ണുക്കര Published on 25 November, 2017
പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ കേന്ദ്രമാക്കണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ഇരുമുട്ടികെട്ടിലും അല്ലാതെയും കൊണ്ടുവരുന്ന പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ പരിപൂര്‍ണ്ണ വിശുദ്ധിയുളള കേന്ദ്രമാക്കി മാറ്റാന്‍ ഭക്തജനങ്ങള്‍ പ്രതിജ്ഞച്ചെയണമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ . സന്നിധാനത്തും ശബരിമലയില്‍ മറ്റിടങ്ങളിലുമുളള പഌസ്റ്റിക് ഫഌ്‌സ് ബോര്‍ഡുകളും, ബാനറുകളും ഘട്ടംഘട്ടമായി പൂര്‍ണ്ണമായി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. പൂണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് നടത്തിയ ശുചീകരണയജ്ഞ്ത്തിന് തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിനും സന്നദ്ധസേവകര്‍ക്കുമൊപ്പം ഭക്തജനങ്ങളുടെയും പരിപൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമെ പഌസ്റ്റിക് വിരുദ്ധക്യാംപെയിന്‍ വിജയിക്കുളളൂ.ശബരിമലയിലെ റോപ്‌വേ പദ്ധതിയെ സംബന്ധിച്ച് അടുത്തബോര്‍ഡ് മീറ്റിങ്ങ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണര്‍ എം.മനോജ്, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ പി.കെ.മധു, പുണ്യം പൂങ്കാവനം ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

സന്നിധാനത്തെയും പരിസരത്തെയും പതിമൂന്ന് മേഖലകളാക്കി തിരിച്ച് ഓരോമേഖലയുടെയും ചുമതല ഓരോ വിഭാഗത്തെ ഏല്പിച്ചാണ് ശൂചീകരണ ക്യാംപെയിന്‍ നടത്തിയത്. സന്നിധാനത്തെ പോലീസ് സേനാംഗങ്ങള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സേനാംഗങ്ങള്‍, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ഫയര്‍ബ്രിഗേഡ്, അയ്യപ്പസേവാ സമാജം. അയ്യപ്പസേവാസംഘം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിലെ ഡ്യൂട്ടിയിലുളള ജീവനക്കാര്‍ ഉള്‍പ്പെടെ നാനൂറ്റി അന്‍പതോളം പേര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.

ശബരിമലയിലെ മുറി ബുക്കിങ് കുറ്റമറ്റതാക്കും

ശബരിമല: സിധാനത്ത് താമസിക്കുതിനുള്ള മുറി ബുക്കിങ്ങില്‍ വി'ുള്ള പിഴവുകള്‍ പരിഹരിക്കാനുളള നടപടികള്‍ സ്വീകരിച്ച് വരികയാണെ് .

ഓലൈന്‍ റൂം ബുക്കിങ് രജിസ്‌ട്രേഷന്റെ ചുമതലയുള്ള കെല്‍ട്രോ റൂം ബുക്കിങ്ങിലെ പിഴവ് പരിഹരിക്കാത്ത സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് ബോര്‍ഡ് നിവേദനം നല്‍കുകകയും മുഖ്യമന്ത്രി പിഴവ് പരിഹരിക്കാന്‍ കെല്‍ട്രോണിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ഈ മാസം 28 തീയ്യതി ദേവസ്വം ബോര്‍ഡ് കെല്‍ട്രോണുമായി ചര്‍ച്ച നടത്തും.

ശബരിമലയില്‍ താമസത്തിന് ആകെയുള്ള 560 മുറികളില്‍ 83 മുറികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യത്തിനായി നല്‍കിയി'ുണ്ട്. അതാത് ദിവസം നേരി'് വാടകയ്ക്ക് നല്‍കു മുറികള്‍ 372ആണ്. അവശേഷിക്കു 105 മുറികളാണ് ഓലൈന്‍ സംവിധാനത്തിലൂടെ ഭക്തര്‍ക്ക് ബുക്ക് ചെയ്യാവുത്.

കഴിഞ്ഞ വര്‍ഷത്തെ തീര്‍ഥാടന കാലത്ത്(1192) ഈ ദിവസം വരെ മുറിവാടക ഇനത്തില്‍ 73,86,261 രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം(1193) ഈ ദിവസംവരെ ഈ ഇനത്തില്‍ 86,02,230 രൂപയാണ് ലഭിച്ചത്. മുറികളുടെ എണ്ണം കൂടാതെയും വാടക വര്‍ധിപ്പിക്കാതെയുമാണ് ഈയൊരു വര്‍ധനവ് ലഭിച്ചതെ് ശ്രദ്ധേയമാണ്. ബുക്കിങ് പിഴവ് എാെരു ചെറിയ പ്രശ്‌നത്തെയാണ് വലിയ കുഴപ്പമായി ചിലര്‍ ചിത്രീകരിച്ചത് എ് പ്രസിഡന്റ്
എ. പത്മകുമാര്‍ പറഞ്ഞു.

ഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്

അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്.
പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളിലും ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡോ.ജി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രണ്ട് കാര്‍ഡിയോളജിസ്റ്റുകളുള്‍പ്പെടെ 10 ഡോക്ടര്‍മാരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. നാല് ഫാര്‍മസിസ്റ്റ്, ഒരു സ്‌റ്റോര്‍കീപ്പര്‍, ആറ് നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം അയ്യപ്പന്മാരുടെ ആരോഗ്യത്തിനായി സദാ കര്‍മ്മനിരതമായുണ്ട്.

പ്രഥമ ശുശ്രൂഷയ്ക്ക് 15 എമര്‍ജന്‍സി സെന്ററുകള്‍

ശബരിമല:പമ്പമുതല്‍ സന്നിധാനം വരെയും കരിമലയിലുമായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇവിടെ പരിശീലനം സിദ്ധിച്ച നെഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും അയ്യപ്പസേവാ സംഘം വോളന്റിയര്‍മാരുടെയും സേവനം ലഭിക്കും. അസുഖം ബാധിക്കുന്ന അയപ്പന്മാര്‍ക്ക് ഈ സെന്ററുകളില്‍ വെച്ച് അടിയന്തിര വൈദ്യസഹായം നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റും. ഓരോ സെന്ററിലും നാലുപേരടങ്ങുന്ന സംഘം വീതം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തിര ചികില്‍സയ്ക്കായി ആറ് സെന്ററുകളില്‍ ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ (എ.ഇ.ഡി) മെഷിനും ലഭ്യമാണ്.

അസുഖം ഗുരുതരമാകുന്നര്‍ക്കായി ആംബുലന്‍സ് സൗകര്യവും

സന്നിധാനത്തുവെച്ച് ഗുരുതരമായ രീതിയില്‍ അസുഖം മൂര്‍ഛിക്കുന്നവരെ പെട്ടെന്ന് പമ്പയില്‍ എത്തിക്കാന്‍ സന്നിധാനത്തെ ആശുപത്രിയില്‍ ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ സട്രെച്ചറും, ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ അടക്കമുളള സൗകര്യങ്ങളും ഉണ്ട്.

പ്രതിദിനം ആയിരത്തോളം പേര്‍ ചികില്‍സയ്ക്ക് എത്തുന്നു

ശബരിമല: മണ്ഡലകാലം തുടങ്ങി ഇതേവരെ ശരാശരി പ്രതിദിനം 700 ഓളം പേര്‍ ചികില്‍സയ്ക്ക എത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത് 10001500 വരെയായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. കഴിഞ്ഞവര്‍ഷം 2.5 വര്‍ഷം അയ്യപ്പന്മാരാണ് ചികില്‍സ തേടിയത്. തൊട്ടുമുന്‍വര്‍ഷം ഇത് 2.15 ലക്ഷമായിരുന്നു. പനി, മുട്ടുവേദന, മൂക്കൊലിപ്പ്, കാല്‍വേദന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഭക്തര്‍ കൂടുതലും ചികില്‍സ തേടുന്നത്.
പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ കേന്ദ്രമാക്കണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Join WhatsApp News
Mr. Clean 2017-11-25 23:40:10
മലയാളിയുടെ ചീഞ്ഞളിഞ്ഞ മനസ്സ് ആദ്യമെ ശുചിയാക്കൂ അപ്പോൾ എല്ലാം ശുചിയാകും .    Impose severe penalty for the people throwing garbage.  Assign people just to catch the culprits.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക