Image

വീണ്ടും അധോലോക നായകനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍

Published on 26 November, 2017
വീണ്ടും അധോലോക നായകനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍

വീണ്ടും അധോലാേക നേതാവാകാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഡോണ്‍ ആകുന്നത്. രഞ്ജി പണിക്കരാണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ഷാജി കൈലാസ്‌രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

പ്രജയ്ക്കു ശേഷം മോഹന്‍ലാലിനു വേണ്ടി രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആക്ഷന് പ്രധാന്യമുള്ള ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുക. റെഡ് ചില്ലീസിനു ശേഷം ഷാജിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കര്‍ണാടക പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക